എറണാകുളം: അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ കിട്ടി. എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിലാണ് ആൺകുഞ്ഞിനെ കിട്ടിയത്. കുഞ്ഞിന് ഏകദേശം അഞ്ച് ദിവസം പ്രായം വരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
കുഞ്ഞ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സുമാരുടെ പരിചരണത്തിലാണ്. കുട്ടിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ ആളുകളാണ് അമ്മത്തൊട്ടിലിൽ കുഞ്ഞിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ വിവരം അറിയിക്കുകയായിരുന്നു.
Comments