തിരുവനന്തപുരം: പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേ ഭാരതിന്റെ കന്നിയാത്രയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും. ആവേശത്തോടെ സ്വീകരിക്കാൻ ജനങ്ങൾ സജ്ജമായിരിക്കുകയാണ്. വന്ദേഭാരതിന്റെ ട്രെയിൻ യാത്രയിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളുകൂടി ഉണ്ടായിരിക്കും. പത്തനംതിട്ട എലന്തൂർ സ്വദേശികളായ ഉണ്ണി മാധവം-അമൃത ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള മകൾ ശിവരുദ്രയും കന്നിയാത്രയിൽ യാത്ര ചെയ്യും. ഒപ്പം മൂത്തമകൻ അമൃത് നാഥും കന്നിയാത്രയിലുണ്ട്.
വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മോൾക്കൊപ്പം ആകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് എലന്തൂർ സ്വദേശി പറഞ്ഞു. കന്നിയാത്രയിൽ യാത്ര ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യമെന്നും കൊല്ലം വരെ യാത്ര ചെയ്ത് ശേഷം അവിടെ നിന്ന് കാറിൽ തിരിച്ച് മടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി എറണാകുളത്ത് നിന്ന് തിരിച്ചിട്ടുണ്ട്. അൽപ സമയത്തിനകം അദ്ദേഹം തിരുവനന്തപുരത്തെത്തും. 10.30ന് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്ത ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും. അവിടെ വാട്ടർ മെട്രോ ഉൾപ്പെടെയുള്ള നിരവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Comments