തിരുവനന്തപുരം: വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.ഏവർക്കും ആരാധ്യനായ വ്യക്തിത്വമാണ്പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേ ഭാരത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. നിരവധി പ്രമുഖരാണ് കന്നിയാത്രയിൽ പങ്കെടുക്കുക. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവാദം നടത്തും. വിവിധ സ്റ്റേഷനുകളിൽ നിന്നായി 1,000 വിദ്യാർത്ഥികൾ സൗജന്യ യാത്ര നടത്തും. ആദ്യയാത്രയിൽ മുഴുവൻ സമയവും 1000 യാത്രക്കാരുണ്ടാകും. സംസ്ഥാനത്തെ എല്ലാ എംപിമാരെയും എംഎൽഎമാരെയും യാത്രയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് റെയിൽവേ അറിയിച്ചു.
Comments