ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി മുഴക്കിയ അജ്ഞാതനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ കോളിലൂടെയാണ് അജ്ഞാതൻ വധഭീഷണി മുഴക്കിയത്. സംഭവത്തെ തുടർന്ന് യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാൽ പോലീസിനെ വിളിക്കാൻ ഉത്തർപ്രദേശ് സർക്കാർ നൽകിയ ടോൾ ഫ്രീ നമ്പറായ 112-ലേക്ക് വിളിച്ചാണ് ഇയാൾ വധഭീഷണി മുഴക്കിയത്. ഫോൺ കോളിനു പുറമെ വിളിച്ചയാൾ യുപി പോലീസിന്റെ സോഷ്യൽ മീഡിയ ഡെസ്‌കിലേക്കും സന്ദേശമയച്ചു.യോഗി സിഎം കോ മർ ദു ഗാ ജൽദ് ഹായ് ( മുഖ്യമന്ത്രിയെ യോഗിയെ ഉടൻ കൊല്ലും ) എന്നായിരുന്നു സന്ദേശമയച്ചത്.















