ബാംഗ്ലൂരൂ: മൈസൂരുവിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടർന്ന് കർണാടക സന്ദർശനത്തിന് മുന്നോടിയായാണ് ക്ഷേത്ര ദർശനം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഞായറാഴ്ച്ച കർണാടകയിൽ എത്തിയത്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി ഹാസനിൽ റോഡ് ഷോ നടത്തും.
Fortunate to have offered prayers in Sri Chamundeshwari Temple at Mysore.
Prayed for the well-being and prosperity of the people of Karnataka and the entire nation. pic.twitter.com/RTSqEJC5hp
— Amit Shah (@AmitShah) April 24, 2023
കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ മൂന്നു ദിവസത്തെ കർണാടക സന്ദർശനം ആരംഭിച്ചിരുന്നു. ചിക്കബല്ലാപ്പൂർ ജില്ലയിലെ സിദ്ലഘട്ടയിൽ അദ്ദേഹം റോഡ്ഷോയിൽ പങ്കെടുക്കും. ഉത്തര കന്നഡ ജില്ലയിലെ സിർസിയിലെ ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം നിരവധി പൊതുയോഗങ്ങളിലും പങ്കെടുക്കും.
ഏപ്രിൽ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കുന്നതോടെ പാർട്ടിയുടെ മെഗാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിയേറും. പ്രധാനമന്ത്രി മോദി ബെൽഗാവിയിൽ നിന്നാണ് പ്രചാരണം ആരംഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. കർണാടകയിലെ ഏറ്റവും വലിയ ജില്ലകളിലൊന്നായ ബെലഗാവിയിലെ ചിക്കോടി, കിറ്റൂർ, കുടച്ചി എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രി ഉത്തര കന്നഡ ജില്ലയും സന്ദർശിക്കും. മെയ് 3 ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും സന്ദർശിക്കും.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഏപ്രിൽ 26, 29, മെയ് 5, 7 തീയതികളിൽ നാല് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഏപ്രിൽ 25നും മെയ് 6-നുമിടയിൽ എട്ട് റാലികളെ അഭിസംബോധന ചെയ്യും. 224 സീറ്റുകളുള്ള അസംബ്ലിയിൽ മെയ് 10 ന് വോട്ടെടുപ്പ് നടക്കും. വോട്ടുകൾ മെയ് 13 ന് എണ്ണും.
Comments