കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. ദോഹയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി ഹക്കീമിൽ നിന്നാണ് സ്വർണം പിടികൂടിയത്. 38 ലക്ഷം രൂപ വിലമതിക്കുന്ന 788.57 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഹക്കീമിന്റെ പക്കൽ നിന്നും സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപസ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ സ്വർണ വേട്ട തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Comments