തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്നതിനിടെ ആശ്വാസമായി വേനൽ മഴ. ഏപ്രിൽ 29 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കിലോ മീറ്റര്‍വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉൾപ്പെടെയുളള ജില്ലകളിൽ വേനൽമഴ പെയ്തു. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂർ ജില്ലകളിലും താപനില പതിവിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ കൂടുതലാണ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കാം.
Comments