മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. ആരാധകർ അദ്ദേഹത്തെ സ്നേഹിക്കുന്നത് അദ്ദേഹത്തിന് ചുറ്റുമുള്ള കാര്യങ്ങളേയും കൂടി ഉൾപ്പെടുത്തിയാണ്. ഒരോ ചിത്രവും റിലീസ് ചെയ്യുന്നത് പോലെതന്നെയാണ് ആരാധകർ അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങലേയും ആഘോഷിക്കുന്നത്. അടുത്തിടെ മോഹൻലാൽ വാങ്ങിയ പുതിയ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.
ലാന്റ് റോവർ റെയ്ഞ്ച് റോവർ ഓട്ടോബയോഗ്രഫി ആണ് മോഹൻലാലിന്റെ ഗ്യാരേജിലേയ്ക്ക് എത്തിയിരിക്കുന്ന ഏറ്റവും പുതിയ വാഹനം. ഇതിനോടൊപ്പം ആരാധകർക്ക് ഒരു പുത്തൻ വിശേഷം കൂടി എത്തിയിരിക്കുകയാണ്. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുബായ് അംബാനിയുടെ പ്രിയപ്പെട്ട വാഹനത്തിന്റെ ഉടമയാണ് ഇപ്പോൾ മോഹൻലാൽ. അമേരിക്കൻ ആഡംബരക്കാറായ കാഡിലാക് ആണ് ലാലിന്റെ വിന്റേജ് വാഹന ശേഖരത്തിലുള്ളത്.
മോഹൻ ലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ നിർണയത്തിൽ ഈ വാഹനം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാസ്….. 2100 എന്ന നമ്പറിലായിരുന്നു വാഹനം പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത നിർമ്മാതാവും മോഹൻലാലിന്റെ ഭാര്യപിതാവുമായ കെ. ബാലാജിയാണ് അംബാനിയിൽ നിന്നും കാഡിലാക് സ്വന്തമാക്കിയത്. 1985 മോഡൽ വാഹനത്തിന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവാണുള്ളത്. 38 വർഷം പഴക്കം ഉണ്ടെങ്കിലും ഫുള്ളി ഓട്ടോമാറ്റിക്, പെട്രോൾ വേരിയന്റാണ് ഈ കാർ. ചെന്നൈയിൽ നിന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വാഹനം കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ചത്.















