തിരുവനന്തപുരം ; സുദിപ്തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി സിനിമയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ. സിനിമയുടെ ട്രെയിലർ മതവികാരം വ്രണപ്പെടുത്തുന്നതും വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണ്. മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സമീപിക്കുന്നത്. ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണ കഥകൾ വീണ്ടും ഉന്നയിക്കുകയാണ്.
മുസ്ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗ്ഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന മാധ്യമം ഉപയോഗ പ്പെടുത്തുകയാണ് – ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറയുന്നു .
Comments