മലപ്പുറം: രണ്ട് സ്കൂളുകളിലായി ഏഴ് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകന് 29 വർഷ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എറണാകുളം നടമുറി സ്വദേശി ബെന്നി പോളിനെയാണ് പെരിന്തൽമണ്ണ പ്രത്യേക കോടതി ജഡ്ജി കെപി അനിൽകുമാർ രണ്ട് കേസുകളിലായി ശിക്ഷിച്ചത്. 2017-ൽ പെരിന്തൽമണ്ണ പോലീസ് എടുത്ത കേസുകളിലാണ് ശിക്ഷ.
ഒരു കേസിൽ വിവിധ വകുപ്പുകളിലായി യഥാക്രമം 5,2,6 വർഷങ്ങളിലായി ആകെ 13 വർഷം കഠിനതടവും 1,30,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്ന്, രണ്ട്, മൂന്ന് വർഷം എന്നിങ്ങനെ തടവും അനുഭവിക്കണം. മറ്റൊരു കേസിൽ 16 വർഷം കഠിനതടവും 1,20,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചാൽ തുക ഇരകളായ കുട്ടികൾക്ക് നൽകും.
Comments