ലണ്ടൻ: തന്റെ മകൾ അക്ഷത മൂർത്തിയാണ് ഭർത്താവ് ഋഷി സുനക്കിനെ യുകെ പ്രധാനമന്ത്രിയാക്കിയതെന്ന് സുധ മൂർത്തി.ഋഷി സുനക്കിന് അധികാരം ലഭിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും അത് സാധ്യമാക്കിയത് തന്റെ മകളാണെന്നും സുധാമൂർത്തി പറഞ്ഞു. ഭർത്താക്കന്മാരുടെ വിജയത്തിൽ സ്ത്രീകൾക്കു പ്രത്യേക പങ്കുണ്ടെന്ന് വിശദീകരിക്കുന്ന സുധ മൂർത്തിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ന്തം ഭർത്താവിനെ താൻ ബിസിനസുകാരനാക്കിയതു പോലെയാണ് ഋഷി സുനകിനെ മകൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാക്കിയതെന്നും സുധ മൂർത്തി പറഞ്ഞു. തന്റെ മകൾ കാരണം ഋഷി സുനക് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മാറി .
ഭർത്താവിനെ മാറ്റിയെടുക്കാൻ ഒരു ഭാര്യക്ക് എങ്ങനെ കഴിയുമന്നു നോക്കൂ. പക്ഷേ, എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹത്തെ ബിസിനസ്സുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി- സുധാമൂർത്തി പറഞ്ഞു.
സാൻഫോർഡിലെ പഠനകാലത്താണ് ഋഷി സുനകിനെ അക്ഷത പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലായി. 2009ൽ ഇന്ത്യയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം















