ഇന്ത്യയെ പരിഹസിച്ച് കാർട്ടൂൺ പ്രസിദ്ദീകരിച്ച ജർമ്മൻ മാഗസിനെതിരെ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ അടുത്തിടെയാണ് ചൈനയെ മറികടന്നത് . ഇതിനു പിന്നാലെയാണ് ജർമ്മൻ മാസിക ഡെർ സ്പീഗൽ ഇന്ത്യയെ പരിഹസിക്കും വിധത്തിൽ കാർട്ടൂൺ പ്രസിദ്ദീകരിച്ചത്.
എന്നാൽ തന്റെ അഭിപ്രായമനുസരിച്ച് ഈ കാർട്ടൂൺ പരിഹാസ്യമോ ഉചിതമോ അല്ലെന്ന് ഫിലിപ്പ് അക്കർമാൻ പറഞ്ഞു. ഡൽഹിയിൽ എന്നോടൊപ്പം മെട്രോയിൽ യാത്ര ചെയ്യാൻ ഈ കാർട്ടൂണിന്റെ സ്രഷ്ടാവിനെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജർമ്മൻ മെട്രോ സർവീസിനേക്കാൾ മികച്ചതാണ് ഡൽഹി മെട്രോ സർവീസ് എന്ന് ഞാൻ കരുതുന്നു. കാർട്ടൂണിസ്റ്റുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. ഇന്ത്യയിൽ റെയിൽവേ സംവിധാനം എത്രത്തോളം ആധുനികമായി മാറിയെന്നും അറിയണം - അദ്ദേഹം പറഞ്ഞു .
ഡെർ സ്പീഗൽ മാസികയിൽ അച്ചടിച്ച കാർട്ടൂണിൽ, ഇന്ത്യയിലെ ജനങ്ങൾ തിങ്ങിനിറഞ്ഞ ട്രെയിനിലും ചൈനക്കാർ ബുള്ളറ്റ് ട്രെയിനിലും ഇരിക്കുന്നതായി കാണിക്കുന്നു.ഇതിൽ ബുള്ളറ്റ് ട്രെയിനിന് മുന്നിൽ ഇന്ത്യയുടെ ജീർണിച്ച ട്രെയിൻ നിൽക്കുന്നതായാണ് കാണിക്കുന്നത് .
Comments