ക്രൈസ്തവ-ഹൈന്ദവ വിശ്വാസികളുടെ ആശങ്കകൾക്ക് കേരളത്തിൽ പുല്ലുവിലയോ? ഭീകരവാദത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്ന കേരള സ്‌റ്റോറിയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ ഐക്യദാർഢ്യം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൈസ്തവ-ഹൈന്ദവ വിശ്വാസികളുടെ ആശങ്കകൾക്ക് കേരളത്തിൽ പുല്ലുവിലയോ? ഭീകരവാദത്തിന്റെ ക്രൂരമുഖം വെളിപ്പെടുത്തുന്ന കേരള സ്‌റ്റോറിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻ ഐക്യദാർഢ്യം; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2023, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമുഖം തുറന്ന് കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കുരുക്കിൽ പെട്ട ഐഎസ്‌ഐഎസ്‌സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാകുന്നത്.

വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിക്കുന്ന ചിത്രം സുദീപ്ത സെൻ ആണ് സംവിധാനം ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുകയും ഭീകരവാദ ക്യാമ്പുകളിൽ എത്തിക്കുകയുമാണെന്നുള്ള ഭീതിയുണർത്തുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ നിന്നാണ് ഈ സിനിമയുടെ പിറവി. ഒരു നഴ്‌സ് ആകാൻ സ്വപ്‌നം കണ്ട പഠിക്കാനെത്തുന്ന ശാലിനി ഉണ്ണികൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരി, ഐഎസ് ക്യാമ്പിലെത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതേടെ കേരള രാഷ്‌ട്രീയത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. ഐഎസിന്റെ റിക്രൂട്ട്‌മെന്റിനോട് ഏതുതരത്തിലാണ് കേരളപോലീസ് സേനയും സംസ്ഥാന സർക്കാരും നിലപാടുകൾ സ്വീകരിച്ചതെന്നും സിനിമ ചർച്ചയാക്കുന്നുണ്ട്. എത്ര മാത്രം മറച്ചുവെക്കാൻ ശ്രമിക്കുന്നുവോ അതിന് ഇരട്ടി ശക്തിയോടെ തന്നെ സത്യം പുറത്തുവരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരള സ്റ്റോറി. മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ ട്രെയിലർ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ഉച്ചസ്ഥയിലാണ്. അത്തരത്തിൽ വൈറലായി മാറിയിരിക്കുകയാണ് മാത്യൂസ് തേനിയപ്ലാക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ക്രൈസ്തവരെയും ഹൈന്ദവരെയും ബാധിക്കുന്ന വിഷയത്തെപ്പറ്റി സിനിമിറങ്ങുമ്പോൾ ഇടത്-വലത് മുന്നണികൾ അതിനെതിരെ പ്രതിഷേധം അഴിച്ചുവിടാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ആശങ്കകൾക്ക് കപട മതേതരവാദികൾ പുല്ല വില പോലും കൽപ്പിക്കുന്നില്ലെന്ന് പോസ്റ്റിൽ പറയുന്നു. വോട്ടിന് വേണ്ടി പോലും ക്രൈസ്തവരെ ആവശ്യമില്ലെന്നാണ് പറയാതെ പറയുന്നതെന്നും പോസ്റ്റിൽ മാത്യൂസ് ആശങ്ക പങ്കുവെയ്‌ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്…

ക്രൈസ്തതവരെയും ഹൈന്ദവരെയും ബാധിക്കുന്ന ഒരു വിഷയത്തെപറ്റി സിനിമയിറങ്ങുമ്പോൾ ഇടതും വലതും അതിനെതിരാണ്.ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണെന്ന് നിരവധി തവണ ഇക്കൂട്ടരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേരളത്തിലെ ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും ആശങ്കയ്‌ക്ക് ഈ കപട മതേതരവാദികൾ പുല്ല് വില പോലും കൽപ്പിക്കുന്നില്ല എന്നതാണ് വസ്തുത. വോട്ട് കിട്ടാൻ പോലും കേരളത്തിലെ ക്രൈസ്തവരെ ഇനി തങ്ങൾക്ക് ആവശ്യമില്ലെന്നാണ് ഇടത് വലത് മുന്നണികൾ നമ്മളോട് പറയാതെ പറയുന്നത്. ഇനി തീരുമാനമെടുക്കേണ്ടത് നമ്മളാണ്. വോട്ടിന് വേണ്ടി പോലും നമ്മളെ ഗൗനിക്കാത്തവരെ പിന്തുണയ്‌ക്കണോ അതോ, വോട്ടിന് വേണ്ടിയാണെങ്കിലും നമ്മുടെ പ്രശ്നങ്ങളിൽ ഒപ്പം നിൽക്കുന്നവരെ പരിഗണിക്കണോ എന്നതാണ് ചോദ്യം! ഇതിന്റെ ഉത്തരമാണ് കേരളത്തിലെ രാഷ്‌ട്രീയ അടിമകളല്ലാത്ത മനുഷ്യർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.

എത്ര ശത്രുപക്ഷത്ത് നിർത്തിയാലും ക്രൈസ്തവനും ഹൈന്ദവനും അതൊന്നും വിഷയമല്ലെന്ന ധാരണയാണ് ഇടത് വലത് മുന്നണികളുടെ ഈ അഹങ്കാരത്തിന് കാരണം. വരും തിരഞ്ഞെടുപ്പുകളിൽ ഈ ഹുങ്ക് തകർന്നു വീഴുക തന്നെ ചെയ്യും. നോർത്ത് ഇന്ത്യയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ മാത്രം കണ്ണീരൊഴുക്കുകയും കേരളത്തിൽ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെല്ലാം വെറും കെട്ടുകഥകളാണെന്നും പറയുന്നവരുടെ ഇരട്ടത്താപ്പ് ക്രിസ്ത്യാനിക്ക് നന്നായി മനസിലായി കഴിഞ്ഞു.ഇനിയും ഇത്, മനസിലാകാത്തത് രാഷ്‌ട്രീയ അടിമകൾക്ക് മാത്രമാണ്.

Tags: FB PostThe Kerala Story
Share
Tweet
SendShare

More News from this section

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

Latest News

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies