കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷപിച്ചത്. പിന്നീട് മാറ്റി പറയുകയും മാപ്പ് പറയുകയും ചെയ്തു. ഇപ്പോഴിതാ ഖാർഗെതിരെ വീണ്ടും വിമർശനവുമായി എത്തിയിരിക്കുകയാണ് ജനങ്ങൾ.
നാടകങ്ങൾ പൊളിയുന്നത് കോൺഗ്രസിന് പുത്തരിയല്ല. തിരഞ്ഞടുപ്പുകൾ അടുക്കുമ്പോൾ ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രങ്ങളിലേയ്ക്ക് കോൺഗ്രസ് പോകുന്നത് നാം കാണാറുണ്ട്. മുൻ കോൺഗ്രസ് എംപി രാഹുൽ ഇതേ തുടർന്ന് നിരവധി തവണ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നിന്നും ലഭിച്ച് കുങ്കുമം ഖാർഗെ മായ്ച്ച് കളഞ്ഞു. ഇതേ തുടർന്ന് വലിയ വിമർശനങ്ങളാണ് ഉണ്ടാകുന്നത്.
സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഖാർഗെയുടെ ഒപ്പമുള്ള ആൾ അദ്ദേഹത്തിന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കുന്നത് കാണാൻ സാധിക്കുന്നത്. ഒരാൾ ഖാർഗെയുടെ നെറ്റിയിൽ നിന്ന് കുങ്കുമം മായ്കുന്നത് കാണാം. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു കഴിഞ്ഞു. ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തിയാലും സനാതന ധർമ്മത്തോടും ഹിന്ദുക്കളോടും ഉള്ള വിദ്വേഷം മറച്ചുപിടിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നാണ് വിമർശനം.
Comments