ന്യൂഡൽഹി: ലുധിയാന വാതകചോർച്ചയെ തുടർന്നുണ്ടായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം.
പിഎംഒ യുടെ ഔദ്യോഗിക പേജിലൂടെയാണ് പ്രധാനമന്ത്രി സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയത്. തുടർന്നാണ് ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചത്.
ഹൈഡ്രജൻ സൾഫേറ്റ് വാതകം ചോർന്നതാണ് മരണത്തിന് കാരണമായതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി. മാത്രമല്ല അന്തരീക്ഷത്തിലെ വാതകത്തിന്റെ അളവ് പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബിലെ ലുധിയാന ജില്ലയിൽ വാതക ചോർച്ച ഉണ്ടായത്. സംഭവത്തിൽ 11 പേർ മരിച്ചു. ലുധിയാനയിലെ ജിയാസ്പൂര മേഖലയിലാണ് സംഭവം.
Comments