ന്യൂഡൽഹി : സംസ്ഥാനത്തെ മുൻസിപ്പൽ കോർപ്പറേഷനിലെ 4,500 ജീവനക്കാർക്ക് സ്ഥിരനിയമന കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ വിതരണം ചെയ്യും. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിലാണ് ജീവനക്കാർക്ക് നിയമന കത്ത് വിതരണം ചെയ്യുന്നത്. ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ (എൻഡിഎംസി) വകുപ്പിൽ 20 മുതൽ 25 വർഷം വരെ കാലയളവായി ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് സ്ഥിരനിയമന കത്ത് നൽകുന്നത്.
ഈ വർഷം ഫ്രെബുവരിയിൽ റെഗുലർ മസ്റ്റർ റോളിലെ (ആർഎംആർ) ജീവനക്കാർക്ക് സ്ഥിരനിയമനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെ്ജരിവാൾ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് എഴുത്തിയിരുന്നു. തുടർന്നായിരുന്നു അഭ്യന്തരമന്ത്രി അമിത് ഷാ നടപടി സ്വീകരിച്ചത്. എൻഡിഎംസിയിൽ നിരവധി ഒഴിവുകൾ ഉള്ളതായും അധികൃതർ അറിയിച്ചു.
നിലവിൽ എൻഡിഎംസി ജീവനക്കാരുടെ കുറവ് നേരിടുന്ന സാഹചര്യത്തിൽ 4,500-ഓളം ജീവനക്കാരെ സ്ഥിരമായി നിയമിക്കുന്നതുമൂലം ഈ പ്രശ്നം പരിഹരിക്കപ്പെടാൻ സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു.
Comments