മൗറീഷ്യസിലെ മഹാരാഷ്‌ട്ര ഭവനിൽ ഛത്രപത്രി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാനാഥിനൊപ്പം മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മൗറീഷ്യസ് മറാഠി മണ്ഡലി ഫെഡറേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പ്രതിമ സ്ഥാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിച്ചു. ‘ഇത് കാണുന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കുന്നു. ഛത്രപതി ശിവജി മഹാരാജിന്റെ ചിന്തകൾ ആഗോള തലത്തിൽ പ്രതിധ്വനിക്കുന്നു പ്രധാനമന്ത്രി കുമാർ ജുഗാനൗത്തിന്റെ സാന്നിധ്യം ഈ അവസരത്തെ കൂടുതൽ സമ്പന്നവും സവിശേഷവുമാക്കിയിരിക്കുന്നു’-പ്രധാനമന്ത്രി പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ട്വീറ്റിന് മറുപടി ആയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 12 അടി ഉയരമുള്ള പ്രതിമയാണ് സ്ഥാപിച്ചത്.
25 വർഷം മുൻപ് മഹാരാഷ്‌ട്ര സർക്കാരിന്റെ ധനസഹായത്തോടെയാണ് മൗറീഷ്യസിൽ മഹാരാഷ്‌ട്രഭനവൻ നിർമ്മിക്കുന്നത്. മറാഠി സംസാരിക്കുന്ന ഏകദേശം 75,000 പേരാണ് രാജ്യത്തുള്ളത്. മഹാരാഷ്‌ട്രയ്‌ക്കും മൗറീഷ്യസിനുമിടയിൽ നിക്ഷേപത്തിനുള്ള പാത സൃഷ്ടിക്കുന്നതിനായി മസൗറീഷ്യസിലെ സാമ്പത്തിക വികസന ബോർഡും മഹാരാഷ്‌ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു.
Comments