എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നാല്പത് ലക്ഷം രൂപയുടെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്.
കഴിഞ്ഞദിവസം നെടുമ്പാശേരിയിൽ ഒന്നേകാൽ കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിലായിരുന്നു. കാസർഗോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നാണ് ഇയാൾ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കൊണ്ടുവന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ദ്രവരൂപത്തിലാക്കി ജീൻസിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി രണ്ടുദിവസം മുമ്പ് കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. കണ്ണൂർ സ്വദേശി നിധിനാണ് ഒന്നര കിലോ സ്വർണവുമായി പിടിയിലായത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയതാണ് നിധിൻ.
Comments