ജയ്പുർ: രാജസ്ഥാനിൽ സൈനിക യുദ്ധവിമാനം തകർന്ന് വീണ് അപകടം. ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനമാണ് വീടിന് മുകളിലേക്ക് തകർന്ന് വീണത്. അപകടത്തിൽ 2 സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
യുദ്ധവിമാനം തകർന്നുവീഴുന്നതിന് മിനിറ്റുകൾക്ക് മുൻപ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തിൽ നിന്ന് പൈലറ്റ് ചാടിയിരുന്നു. അപകടത്തിൽ നിസ്സാര പരിക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടു. ഇന്ന് രാവിലെയോടെ രാജസ്ഥാനിലെ ഹമുമാൻഗഡ് ജില്ലയിൽ യുദ്ധവിമാനം തകർന്നുവീഴുകയായിരുന്നു.
#WATCH | Indian Air Force MiG-21 fighter aircraft crashed near Hanumangarh in Rajasthan. Two civilian women died and a man was injured in the incident, the pilot sustained minor injuries. pic.twitter.com/z4BZBsECVV
— ANI (@ANI) May 8, 2023
പൈലറ്റ് സുരക്ഷിതനാണെന്നും രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന്റെ ഹെലികോപ്റ്റർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
സൂറത്ത്ഗഡിൽ നിന്നാണ് ഈ വിമാനം പറന്നുയർന്നത്. അതേസമയം കഴിഞ്ഞയാഴ്ച ജമ്മു ഏജൻസിയിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്നുവീണിരുന്നു.
Comments