തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു. എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കെപിസിസിക്കിരെ രംഗത്ത് വന്നത്. എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.
കെപിസിസി പുനസംഘടന നടത്താൻ സാധിക്കത്തവരാണ് കെ എസ് യു പുനസംഘടനിൽ കുറ്റം കണ്ടെത്തുന്നതെന്ന് പ്രതിനിധികൾ പറഞ്ഞു. കെ എസ്‌യുവിന്റെ കാര്യങ്ങളിൽ കെപിസിസി അനാവശ്യമായി ഇടപെടുന്നു. കെപിസിസി പുനസംഘടനയുടെ ചുമതലയുണ്ടായിരുന്ന നേതാക്കൾ പൂർണ്ണ പരാജയമാണ്. ആറ് വർഷത്തിന് ശേഷം നടന്ന പുനസംഘടനയിൽ കെപിസിസി എന്തിനാണ് ഇത്രയും അസ്വസ്ഥരാകുന്നത്. കെ എസ് യു പുനസംഘടിപ്പിച്ചപ്പോൾ രാജിവെച്ചവർ എന്തുകൊണ്ടാണ് കെപിസിസി പുനസംഘടന നീണ്ടു പോകുന്നതിൽ ആശങ്കപ്പെടുന്നില്ല തുടങ്ങി നിരവധി വിമർശനങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്.
ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച ഭാരാവാഹി പട്ടികയെ ചൊല്ലിയാണ് കെപിസിസിയും കെഎസ്‌യും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നത്. പുസസംഘടനയെ തുടർന്ന് നിരവധി പേർ കെഎസ്‌യുവിൽ നിന്ന് രാജിവെച്ചിരുന്നു. പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ്
പുതിയ പട്ടിക പ്രഖ്യാപിച്ചത്.
Comments