മോഷണം പോയ തിരുവാഭരണവും മണിക്കിണറും; ഒരിക്കൽ കൂടി കിണർ വറ്റിക്കുമ്പോൾ വീണ്ടും ചർച്ചയാകുന്ന പഴയ കഥകൾ..
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഷണം പോയ തിരുവാഭരണവും മണിക്കിണറും; ഒരിക്കൽ കൂടി കിണർ വറ്റിക്കുമ്പോൾ വീണ്ടും ചർച്ചയാകുന്ന പഴയ കഥകൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2023, 11:48 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ 8 വർഷങ്ങൾക്ക് ശേഷം വീണ്ടും വറ്റിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണിക്കിണർ ശുചിയാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചിരിക്കുകയാണ്. മണിക്കിണർ അനുബന്ധ പ്രവൃത്തികൾ നടക്കുന്ന രണ്ടാഴ്ച സമയമാണ് നിയന്ത്രണമുണ്ടാവുക. ദർശനത്തിനും പ്രസാദ വിതരണത്തിനും നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് സൂചന.

നേരത്തെ മണിക്കിണർ വറ്റിച്ചത് ടിവി ചന്ദ്രമോഹൻ ചെയർമാനായുള്ള ഭരണസമിതിയുടെ കാലത്താണ്. 2014ലായിരുന്നു സംഭവം. കിണർ വൃത്തിയാക്കുന്നതിനിടെ വർഷങ്ങൾക്ക് മുമ്പ് മോഷണം പോയ ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങൾ ലഭിച്ചുവെന്നത് വാർത്തകളിൽ ഏറെ ഇടംപിടിക്കുകയും ചെയ്തു. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1985ൽ മോഷണം പോയ ഭഗവാന്റെ തിരുവാഭരണത്തിന്റെ ഭാഗങ്ങളായിരുന്നു കിണറ്റിൽ നിന്ന് ലഭിച്ചത്.

കരുണാകരൻ സർക്കാരിന്റെ കാലത്തുണ്ടായ മോഷണം കേരള രാഷ്‌ട്രീയത്തിൽ വിവാദമായ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. മുൻ മേൽശാന്തിയെയും മക്കളെയും നുണപരിശോധനയ്‌ക്ക് പോലും വിധേയമാക്കിയ സംഭവത്തിന്‌ ശേഷം പലവിധത്തിലുള്ള ഊഹാപോഹങ്ങളും ഉയർന്നുവന്നു. പിന്നീട് കാലക്രമേണ വിവാദങ്ങൾ കെട്ടടങ്ങി.

എന്നാലിപ്പോഴും ദശാബ്ദങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തിരുവാഭരണം പൂർണമായും തിരികെ ലഭിച്ചിട്ടില്ല. 60 ഗ്രാം തൂക്കമുള്ള 24 നീലക്കല്ലുകൾ പതിച്ച നാഗപടത്താലി മാത്രമാണ് കഴിഞ്ഞ തവണ മണിക്കിണർ വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത്. പണ്ട് നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളിലൊന്നായിരുന്നു ഇത്. മോഷണം പോയതിലുള്ള മറ്റ് രണ്ട് തിരുവാഭരണങ്ങൾ എവിടെയെന്നത് ഇന്നും അജ്ഞാതമാണ്.

Tags: Templeguruvayur
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies