മഹാകിരാതരുദ്രയജ്ഞത്തിന് തിരി തെളിഞ്ഞു; ഇനി ഭക്തിസാന്ദ്രമായ എട്ട് ദിനങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാകിരാതരുദ്രയജ്ഞത്തിന് തിരി തെളിഞ്ഞു; ഇനി ഭക്തിസാന്ദ്രമായ എട്ട് ദിനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂരിലെ യാഗഭൂമിയായ പാഞ്ഞാൾ തോട്ടത്തിൽമന ശ്രീകിരാതരുദ്ര ശ്രീവിദ്യാപീഠത്തിൽ എട്ട് ദിവസങ്ങളിലായി നടക്കുന്ന ശ്രീകിരാതരുദ്ര യജ്ഞത്തിന് തിരിതെളിഞ്ഞു. രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് ഋഗ്വേദ-യജുർവേദ ലക്ഷാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കമായി.

രാവിലെ എട്ടിന് ഗുരുവായ അഴകത്ത് ശാസ്തയശർമ്മൻ നമ്പൂതിരിപ്പാടിന്റെ യജ്ഞഭൂമിയിലേക്ക് സ്വീകരിച്ച് ഗുരുപൂജ നടത്തി. തുടർന്ന് അഴകത്ത് പ്രകാശ് നമ്പൂതിരി ധ്വജാരോഹണം നടത്തി. പിന്നാലെ 9.15-ന് മഹാകിരാതരുദ്രയജ്ഞത്തിന്റെ ഉദ്ഘാടനവും നടന്നു. മൂകാംബിക ക്ഷേത്രം മുഖ്യപുരോഹിതൻ ഡോ.മൂർത്തി കാളിദാസ് ഭട്ടിന്റെ നേതൃത്വത്തിൽ മഹാലക്ഷ്മി-മഹാഗണപതി ഹോമവും, മൂകാംബിക പൂജയും നടന്നു. തുടർന്ന് തായമ്പക, പ്രസാദ ഊട്ട്, ക്കൈകൊട്ടി കളി, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർകൂത്തും അരങ്ങേറും. വൈകുന്നേരം അഞ്ചിന് ലക്ഷാർച്ചന, ബ്രഹ്‌മ കലശാഭിഷേ,കം, ബാൻസി എം. തവറിന്റെ ഗുജറാത്തി ഫോക്ക് ഡാൻസ്, രാത്രി 8.30-ന് കൊച്ചിൻ നവോദയയുടെ സൂപ്പർ സ്റ്റേജ് മെഗാ ഷോ.

നാളെ രാവിലെ ഏഴിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകരായ ഡോ. നരസിംഹ അഡിഗ, സുബ്രഹ്‌മണ്യഅഡിഗ എന്നിവരുടെ നേതൃത്വത്തിൽ സഹസ്ര ചണ്ഡികാ യാഗത്തിന് തുടക്കം കുറിയ്‌ക്കും. 8.30-ന് കിരാത പാർവ്വതിയുടെ ഉച്ചപ്പാട്ട്. 11-ന് കൊൽക്കത്ത ശാന്തിനികേതനിലെ പ്രലിപ്ത ഘോഷ്, പല്ലവി റൂജ് എന്നിലരുടെ നേതൃത്വത്തിൽ രബീന്ദ്ര സംഗീതം, നൃത്തം എന്നിവ അരങ്ങേറും. ഉച്ചയ്‌ക്ക് രണ്ടിന് ദൽജീന്ദർ ഗ്രേവാളും സംഘവും അവരതരിപ്പിക്കുന്ന പഞ്ചാബി ഡാൻസ് ഭാംഗ്ഡ. വൈകുന്നേരം കിരാത പാർവ്വതിയുടെ മുല്ലയ്‌ക്കപ്പാട്ട്, എഴുന്നള്ളിപ്പ്, കളംപാട്ട്, രാത്രി 8.30-ന് ചലച്ചിത്ര താരം ശോഭനയുടെ ഭരനാട്യം.

തുടർന്നുള്ള ദിവസങ്ങളിൽ വിശിഷ്ട പൂജകളും പ്രശസ്തരായ കലാകാരന്മാരായ പ്രകാശ് ഉള്ളരി, കർണാടക സംഗീതക്കച്ചേരി അവതാരക സൂര്യഗായത്രി, ആശാ സുരേഷിന്റെ സോപാന സംഗീതം, ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, കല്ലൂർ രാമൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം എന്നിവയും നടക്കും. 19-ന് രാത്രി 9.30-ന് പന്തീരയിരത്തിയെട്ട് നാളികേരം ഏറും, കളം മായ്‌ക്കലും. 20-ന് പുലർച്ചെ നാലിന് നടക്കുന്ന കൂറ വലിക്കൽ ചടങ്ങോടെ യജ്ഞത്തിന് സമീപനമാകും.

Tags: trisur
ShareTweetSendShare

More News from this section

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies