ഈ ആഴ്ചയിലെ വിശേഷങ്ങൾ: ഇടവത്തിലെ ഏകാദശി, പ്രദോഷം, ഭദ്രകാളി ജയന്തി, ശനി ജയന്തി, ആദിത്യപുരം കാവടി അഭിഷേകം, അമ്പലപ്പുഴ 30,000 കളഭം എന്നിവ വരുന്ന ആഴ്ചയിൽ ആണ്.
ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.
പൊതുവായ ഫലം: ധനപരമായി പല അറിയപ്പെടുന്ന വ്യക്തികൾക്കും ആദായ നികുതി റെയ്‌ഡു പ്രതീക്ഷികാം. പല സ്ഥലങ്ങളിലും അപകടങ്ങളിൽ ജീവൻ പൊലിയും. രാഷ്രീയപരമായി പല പ്രശ്നങ്ങളും ഈ ആഴ്ചയും തുടരും. പലയിടത്തും അഗ്നി ബാധ വീണ്ടും കാണപ്പെടും. ജനങ്ങൾ മഴ, കാറ്റ്, ഇടിമിന്നൽ,ഉരുൾ പൊട്ടൽ എന്നീ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സർക്കാർ അറിയിപ്പുകൾ വേണ്ട പോലെ പാലിക്കുക. ജനങ്ങളിൽ അക്രമവാസന കൂടും.
അശ്വതി: സഞ്ചാരശീലം കൂടി, കുടുംബം വിട്ടു മാറി നിൽക്കേണ്ട സ്ഥിതി, അന്യദേശവാസം- ജോലി, എന്നാൽ വാരം അവസാനം മനഃ സുഖം, ധനനേട്ടം എന്നിവ ഫലത്തിൽ വരാം. ജന്മനക്ഷത്ര ദിവസം അമ്പലത്തിൽ പോകുന്നത് ഗുണം ചെയ്യും.
ഭരണി: മേലധികാരികളിൽ നിന്നും അപ്രീതി സംഭവിക്കാൻ സാധ്യത ഉള്ള വാരമാണ്. ഫിനാൻഷ്യൽ ജോലി ചെയ്യുന്നവർ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുക, അപമാനം, അപവാദം ഒക്കെ കേൾക്കാൻ സാധ്യത ഉള്ള വാരമാണ്. സാമ്പത്തിക കാര്യങ്ങളിൽ ചതി സംഭവിക്കാതെ നോക്കുക.
കാർത്തിക: തൊഴിൽ സംബന്ധമായി കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തീകമായി ഉണ്ടായിരുന്ന അനിശ്ചിത്വം മാറും, എവിടെയും മാന്യത, ഇഷ്ട്ട ഭക്ഷണം എന്നിവ ഈ വാരത്തിൽ പ്രതീക്ഷികാം.
രോഹിണി: കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ശയന സുഖം, ഭാര്യാഭർതൃ ഐക്യം ധനം വരുമെങ്കിലും വരവിൽ കവിഞ്ഞ ചെലവ്, ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക എന്നിവ ഈ വാരം ഫലത്തിൽ വരും.
മകയിര്യം: ഭാര്യാ ഭർത്തൃ ഐക്യം, സാമ്പത്തിക പുരോഗതി, കുടുംബ ബന്ധുജന പ്രീതി, ബന്ധുജന സമാഗമം, വിവാഹ മംഗള കർമ്മങ്ങൾ നടക്കുകയും നടത്തിക്കൊടുകയും ഈകാലത് ചിലർക്ക് ഫലമായി വരാം.
തിരുവാതിര: ഉന്നത സ്ഥാന പ്രാപ്തി, തൊഴിൽ വിജയം എന്നിവ ഈ വാരം പ്രതീക്ഷിക്കാം. സർക്കാർ സംബന്ധമായി ജോലി കിട്ടാൻ സാധ്യത, കീർത്തി എന്നിവ ഫലത്തിൽ വരാം.
പുണർതം: കുടുംബ ബന്ധുജന വിരഹം, കുടുബാംഗങ്ങളിൽ നിന്നും അഭിപ്രായ വ്യത്യാസം, ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ. എങ്കിലും വാരം അവസാനം സത് സുഹൃത് സംഗമം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം.
പൂയം: ആയുധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയുക, വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക അപകട സാധ്യത, മാനഹാനി എന്നിവ വരുന്ന വാരമാണ്. എന്നാൽ വാരം അവസാനം തൊഴിൽ വിജയം.
ആയില്യം: സർക്കാർ സംബന്ധമായി ദോഷഫലങ്ങൾ വരുന്ന വാരമാണ്. കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവും. ശത്രു ശല്യം വർദ്ധിക്കും.കേസുവഴക്കുകൾ ഉണ്ടാവാനും ജയിൽ ശിക്ഷയും ഈ വാരം ഫലത്തിൽ വരാം.
മകം: രോഗാദി ദുരിതങ്ങൾ അലട്ടും, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, കാര്യതടസം, അപമാനം എന്നാൽ വാരം അവസാനം തൊഴിൽ വിജയം ധനലാഭം, ശരീരസുഖം എന്നിവ പ്രതീക്ഷികാം.
പൂരം: കുടുംബ ബന്ധുജങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന കാലമാണ്. വരവിൽ കവിഞ്ഞ ചെലവ്, ഭാഗ്യഹാനി, അലച്ചിൽ, മാനഹാനി എന്നിവ ഉണ്ടാവുന്ന വാരമാണ്.
ഉത്രം: രോഗാദിദുരിതങ്ങൾക്കു ഹാനി-അതായത് രോഗങ്ങൾ മാറും, മനഃ സുഖം, നിദ്രാ സുഖം, കാര്യവിജയം, ഭാഗ്യാനുഭവങ്ങൾ, അവാർഡുകൾ ലഭിക്കുക, ആരോഗ്യ വർദ്ധനവ് എന്നിവക്കു സാധ്യത.
അത്തം: ബന്ധുജനങ്ങളിൽ നിന്നും ഗുണം , ധനനേട്ടം, സത് സുഹൃത്തുക്കളെ കണ്ടുമുട്ടുക, തൊഴിൽവിജയം, ശയന സുഖം, ഭാര്യാഭർത്തൃ ഐക്യം എന്നിവക്ക് സാധ്യത.
ചിത്തിര: വാഹനം മൂലം ഗുണം, അന്യ ജനങ്ങളാൽ അറിയപ്പെടും. ധനനേട്ടം, ഉയർന്ന പദവി, പ്രേമകാര്യങ്ങൾ പൂവണിയുക, സമ്മാനങ്ങൾ എന്നിവ ഫലത്തിൽ വരാം.
ചോതി: വ്യാപാര വിജയം, ചെയ്യുന്ന പ്രവർത്തങ്ങൾ ലാഭകരമായി തീരുക, രോഗശാന്തി, എവിടെയും പ്രശസ്തി, സാമ്പത്തീക ഉന്നതി, ശത്രുഹാനി എന്നിവ ഈ വാരം പ്രതീക്ഷികാം.
വിശാഖം: സാമ്പത്തീകമായി വൻ തിരിച്ചടി പ്രതീക്ഷിക്കാം. എങ്കിലും ദൈവാധീനം ഉള്ള സമയം ആണ്, പോയതിനേക്കാൾ കൂടുതൽ ധനം വരും, കുടുംബസൗഖ്യ൦, കീർത്തി എന്നിവക്കു സാധ്യത.
അനിഴം: വിദേശ ജോലി കിട്ടാൻ സാധ്യത ഉള്ള വാരമാണ്.എന്നിരുന്നാലും യാത്രാക്ലേശം, വാഹനങ്ങൾ മൂലം ദോഷാനുഭവങ്ങൾ- അപകടങ്ങൾ എന്നിവ വരുന്ന വാരമാണ്. മാനഹാനി, ചതിയിൽ പെടുക എന്നിവ സംഭവിക്കാം.
തൃക്കേട്ട: ഗ്യാസ്ട്രബിൾ, വാത രോഗങ്ങൾ എന്നിവ അലട്ടും.യാത്ര ദുരിതം, സന്താനങ്ങളെ കൊണ്ട് ഗുണം, സാമ്പത്തീക ഉന്നതി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക.
മൂലം: എന്തുകാര്യങ്ങളിലും മനസോടെ ഇറങ്ങി പുറപ്പെട്ടാൽ വിജയം സുനിശ്ചിതം. തൊഴിൽ വിജയം, ധൈര്യം, എവിടെയും വിജയം എന്നിവ ഈ വാരത്തിൽ സംഭവിക്കാം.
പൂരാടം: മാനസികമായും ശാരീരികവുമായി അസുഖങ്ങൾ വർദ്ധിക്കുന്ന വാരമാണ്. ചികിത്സയിൽ പിഴവ് വരുന്ന കാലമാണ്. എങ്കിലും ശത്രുഹാനി,സാമ്പത്തിക ഉന്നതി എന്നിവ ഫലത്തിൽ വരാം.
ഉത്രാടം: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഉറക്കക്കുറവ്, ദുസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുന്നേൽക്കുക, മനോദുഃഖ൦, ഉദര സംബന്ധമായി പ്രശ്നങ്ങൾ എന്നിവ അലട്ടും. വാരാന്ത്യ൦ ഭാഗ്യാനുഭവങ്ങൾ വരും.
തിരുവോണം: ശത്രുക്കൾ നിഷ്പ്രഭരാകും. കോടതി സംബന്ധമായ വിഷയങ്ങളിൽ വിജയം, തൊഴിൽ സംബന്ധമായി വിജയം, ആരോഗ്യ കാര്യങ്ങളിൽ പുരോഗതി വാരാന്ത്യ൦ അന്യദേശ വാസ൦, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ എന്നിവ സംജാതമാകും.
അവിട്ടം: എന്ത് കാര്യങ്ങൾക്കും ഇറങ്ങി പുറപ്പെട്ടാൽ തടസ്സം, ഭാര്യാഭർത്തൃ-സന്താന കലഹം, കണ്ണിനു അസുഖങ്ങൾ വരിക, ധന നഷ്ട്ടം, അപമാനം എന്നാൽ വാരാന്ത്യ൦ കാര്യങ്ങൾ അനുകൂലമാകും.
ചതയം: രോഗാദി ദുരിതങ്ങൾക്ക് ശമനം ഉണ്ടാവും. ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം ഉണ്ടാവും. ഭക്ഷണ സുഖം, പുതിയ സുഹൃത്തുക്കൾ എന്നിവ ഈ വാരത്തിൽ പ്രതീക്ഷികാം.
പൂരൂരുട്ടാതി: തൊഴിലിൽ ക്ലേശങ്ങൾ ഉണ്ടാവും. കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവും.എങ്കിലും ശത്രുഹാനി, ഭക്ഷണ സുഖം, ദുസ്വപ്നം കാണുക എന്നിവ പ്രതീക്ഷികാം.
ഉത്തൃട്ടാതി: രക്ത സംബന്ധമായോ വാത സംബന്ധമായോ അസുഖങ്ങൾ കൂടുന്ന സമയം ആണ്.ഏഴരശ്ശനി ആയതുകൊണ്ട് ശനിയെ പ്രീതി പെടുത്തുക. വരവിൽ കവിഞ്ഞ ചെലവ് വരാൻ സാധ്യത.
രേവതി: ദാമ്പത്യ ഐക്യം, ആരോഗ്യ വർദ്ധനവ് എന്നിവ ഈ വാരം പ്രതീക്ഷികാം. പുതിയ ബിസിനെസ്സിൽ കരാർ ഒപ്പ് വെയ്‌ക്കും. സാമ്പത്തീക പുരോഗതി, ശയന സുഖം, ഈശ്വരാധീനം എന്നിവ അനുഭവപ്പെടും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 May 14 to May 20















