ഇടവ മാസം (2023 മെയ് 15 മുതൽ ജൂൺ 15 വരെ) നിങ്ങൾക്കെങ്ങനെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

ഇടവ മാസം (2023 മെയ് 15 മുതൽ ജൂൺ 15 വരെ) നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 07:00 am IST
FacebookTwitterWhatsAppTelegram

2023 മെയ്15ന് ഇടവ മാസം ആരംഭിക്കുകയും ജൂൺ 15 ന് അവസാനിക്കുകയും ചെയ്യും.

വ്യാഴം, ബുധൻ, രാഹു മേടത്തിലും കുജൻ കർക്കിടത്തിലും കേതു തുലാത്തിലും ശനി കുംഭത്തിലും നിൽക്കുന്നു.

പൊതുവായ ഫലം: കലാരംഗത്തു ഉള്ളവർക്ക് നേട്ടം ഉണ്ടാവുന്ന മാസമാണ്. ഭൂമി സംബന്ധമായി പ്രവർത്തിക്കുന്നവർക്കു ധന നേട്ടം ഉണ്ടാകും. രാഷ്‌ട്രീയപരമായി പ്രവർത്തിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ട കാലം ആണ്. ചിലപ്പോൾ കോടതിക്ക് തെറ്റ് പറ്റുന്ന വിധത്തിൽ കാര്യങ്ങൾ മാറും. ജനങ്ങൾ പ്രകൃതി ദുരന്തങ്ങൾക്കു ഇരയാവും. ജലസംബന്ധമായി തൊഴിൽ ചെയ്യുന്നവർ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതായിരിക്കും. ഇടിമിന്നൽ,കാറ്റ് ,ഉരുൾപൊട്ടൽ എന്നിവയിൽ ജാഗ്രത പാലിക്കുക.

ഈ കാലയളവിൽ 27 നക്ഷത്രജാതരുടെയും ജ്യോതിഷപ്രകാരമുള്ള പൊതുഫലം ആണ് താഴെ കൊടുക്കുന്നത്. ഓരോരുത്തരുടെയും ഗ്രഹനില പോലെ ഈ ഫലങ്ങൾ കൂടിയും കുറഞ്ഞും വരും .

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)
പഴയതിലും കൂടുതൽ അദ്ധ്വാനം എന്നാൽ അതിന് അനുസരിച്ചു പ്രതിഫലം കിട്ടില്ല. സന്മാർഗം അല്ലാത്ത പണം സമ്പാദിക്കുക, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരും. ചിലർക്ക് മാനഹാനിയും ധനനഷ്ടവും വരാം. കൃഷി നാശം -പക്ഷി മൃഗാദികൾ മൂലം നാശം, ഭാര്യാസുഖക്കുറവ്, വിട്ടു മാറാത്ത തലവേദന ത്വക്ക് രോഗങ്ങൾ, സുഹൃത്തുക്കൾ ചതിക്കുക എന്നിവക്ക് സാധ്യത. ദൈവാധീനം ഉറപ്പിക്കേണ്ട കാലം ആണ്. വിശ്വാസം പരീക്ഷിക്കപ്പെടുന്ന കാലം ആണ്, അത് കൊണ്ട് തന്നെ പരീക്ഷണങ്ങൾ അതിജീവിക്കുക.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
സമയത്തിന് ആഹാരം കഴിക്കാൻ പറ്റാതെ വരിക, ശരീരം ശോഷിക്കുക, ഹൃദയ സംബന്ധമായി പ്രശ്നങ്ങൾ വരിക, ബിസിനസ്സിൽ പണം മുടക്കിയവർക്കു നഷ്ട്ടം, അപകടങ്ങൾ സംഭവിക്കുക അത് വഴി ശസ്ത്രക്രിയ വേണ്ടിവരിക, കുടുബത്തിലെ വേണ്ടപ്പെട്ട ആൾക്കാരുമായി അഭിപ്രായ വ്യത്യാസം , ത്വക്ക് രോഗം ഉഷ്ണരോഗങ്ങൾ, അലർജി, അനാവശ്യ ചെലവുകൾ, മാനഹാനി, പണം നഷ്ടപ്പെടുക എന്നിവ ഫലത്തിൽ വരാം. ജാതകം നോക്കി യഥാവിധി പരിഹാരം ചെയ്തു പ്രശ്നങ്ങൾ തരണം ചെയുക.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
തൊഴിൽ സംബന്ധമായി പ്രശ്നങ്ങൾ വരും. കടൽ സംബന്ധമായ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക, അപവാദം കേൾക്കേണ്ടിവരിക, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധനക്ലേശം, അന്യസ്ത്രീമൂലം അപവാദം കേൾക്കേണ്ടിവരും. പലവിധത്തിലുള്ള അസുഖങ്ങൾ വരുന്ന കാലമാണ്. ഇഷ്ടദേവന് യഥാവിധി വഴിപാടുകൾ നടത്തുക വഴി ഒരുവിധം ശമനം ലഭിക്കും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
വിദേശവാസം-ജോലി എന്നിവ അനുഭവത്തിൽ വരും. വ്യാപാരം, ബിസിനെസ്സ് എന്നിവയിൽ പുരോഗതി, എല്ലാ പ്രവർത്തനങ്ങളും ലാഭത്തിൽ ആകുക. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുക ബന്ധുജന സമാഗമം, ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണങ്ങൾ, ധനലാഭം, രോഗശാന്തി എന്നിവ ഫലത്തിൽ വരാം. നല്ല സമയം ആണ്. അവസരങ്ങൾ കൈവിട്ടു പോകാതെ ഉപയോഗപ്പെടുത്തുക.

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)
സർക്കാർ സംബന്ധമായ ഗുണങ്ങൾ, ബന്ധുക്കളുമായി ശത്രുതയിൽ ആയിരുന്നവർ അതെല്ലാം മാറി രമ്യതയിൽ കാര്യങ്ങൾ എത്താൻ യോഗമുണ്ടാവും. മനസുഖം, കീർത്തി, ശരീര സുഖം, തൊഴിലിൽ ഉന്നതി,ഭക്ഷണ സുഖം, ധനലാഭം, വിവാഹ ഭാഗ്യം,ആട-ആഭരണ- അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഫലത്തിൽ വരാം. നക്ഷത്ര ദേവതക്ക് യഥാവിധി വഴിപാടുകൾ നടത്തുന്നത് ഗുണഫലം വർധിപ്പിക്കും.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)
മാനഹാനി-അപമാനം, നിനച്ചിരിക്കാത്ത സമയത്തു ആപത്ത്, രോഗങ്ങൾ, കേസുകളും വഴക്കുകളും, അനാവശ്യ ചെലവുകൾ, നിയന്ത്രിക്കാൻ പറ്റാത്ത കോപം വരിക, വരവിൽ കവിഞ്ഞ ചെലവ്, അടുത്ത ബന്ധു ജനങ്ങളുടെ വിയോഗം, സ്ഥാനഷ്ട൦ എന്നിവ ഫലത്തിൽ വരാം. ആത്മസംയമനം ഗുണം ചെയ്യും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
സർക്കാർ സംബന്ധമായോ അന്യ ജനങ്ങൾ മൂലമോ കുടുംബ ബന്ധുജനങ്ങൾ മൂലമോ രോഗങ്ങൾ മൂലമോ ദോഷഫലങ്ങൾ ഉണ്ടാവാം. ഭാര്യാഭർത്തൃ കലഹം, അന്യരുടെ കുത്തുവാക്കുകൾ, അഗ്നി ഭയം, ചുമ, ഉഷ്‌ണ രോഗങ്ങൾ എന്നിവ ഫലത്തിൽ വരാം. കേസ് വഴക്കുകൾ വരാതെ സൂക്ഷിക്കുക. വളരെ സൂക്ഷിക്കേണ്ട കാലം ആണ്.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ധനഹാനി, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സഞ്ചാരം മൂലം ദോഷാനുഭവങ്ങൾ, സർക്കാർ സംബന്ധമായ ദോഷങ്ങൾ, കുടുംബത്തിൽ അസ്വസ്ഥത, തൊഴിൽക്ലേശം, ധനക്ലേശം, പരാജനാശ്രയം, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഫലത്തിൽ വരാം. ചതി സംഭവിക്കാതെ സൂക്ഷിക്കുക.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
സമ്പത്തു വർദ്ധിക്കുക, സ്ഥാന മാനങ്ങൾ ലഭിക്കുക, ശത്രുവിനു അധഃപതനം, തൊഴിൽ വിജയം, എവിടെയും മാന്യത, രോഗങ്ങൾ മാറി ആരോഗ്യം വർദ്ധിക്കുക, പ്രവർത്തന വിജയം, പ്രശസ്‌തി, ആടയാഭരണ അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, മനഃസന്തോഷം, ഭാര്യ -പുത്ര സുഖം എന്നിവയ്‌ക്ക് സാധ്യത. സമ്മിശ്ര ഫലങ്ങൾ ആയിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വാഭാവം, അടുത്ത ബന്ധുജനങ്ങളിൽ നിന്നോ സുഹൃത്തുക്കൾ വഴിയോ വഞ്ചികപ്പെടുക, വ്യവഹാര പരാജയം, കേസ് വഴക്കുകളിൽ ചിലർ അകപ്പെടേണ്ടി വരിക, ശരീരസുഖക്കുറവ്, ശത്രുഭയം, തൊഴിൽ ക്ലേശങ്ങൾ, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, ധനവരുമാന കുറവ് എന്നിവക്ക് സാധ്യത.

കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഭൂമി സംബന്ധമായി നഷ്ടങ്ങൾ വരുന്ന മാസമാണ്. മനോദുഃഖ൦, കുടുംബ ബന്ധു ജനങ്ങളുമായി കലഹം – വിരോധവും, കേസുകളും ഉണ്ടാവാൻ സാധ്യത, ലഹരിയിൽ ആസക്തി, മാനഹാനി, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുക , ഭാര്യാപുത്ര കുടുംബ സുഖഹാനി, തൊഴിൽക്ലേശങ്ങൾ എന്നിവ ഫലത്തിൽ വരാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ധനലാഭം, ആട- ആഭരണ- അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, രോഗങ്ങൾ മാറി ആരോഗ്യം വരും. ബന്ധുജന സമാഗമം, ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണങ്ങൾ, നിനച്ചിരിക്കാതെ വിചാരിക്കുന്ന കാര്യം നടക്കുക, ശത്രുനാശം, സ്ഥാനമാനങ്ങൾ ലഭിക്കുക എന്നിവ ഫലത്തിൽ വരാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Monthly Prediction by Jayarani E.V / 2023 May 15 to June 15

Tags: PREMIUMMonthly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies