കേരളം നമ്പർ വൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അഴിതിയിലും കുറ്റകൃത്യത്തിലും മയക്കുമരുന്നിലും മദ്യത്തിലും ലോട്ടറിയിലുമാണ് നമ്പർ വൺ; പ്രകാശ് ജാവഡേക്കറിന്റെ കുറിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം നമ്പർ വൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; അഴിതിയിലും കുറ്റകൃത്യത്തിലും മയക്കുമരുന്നിലും മദ്യത്തിലും ലോട്ടറിയിലുമാണ് നമ്പർ വൺ; പ്രകാശ് ജാവഡേക്കറിന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളം നമ്പർ വൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്‌ക്കിടെ അവകാശപ്പെടാറുണ്ട്. പക്ഷേ എതൊക്കെ വിഷയങ്ങളിലാണ് കേരളം നമ്പർ വൺ എന്ന് വ്യക്തമാക്കുകയാണ് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. നമ്പർ വൺ കേരളമെന്ന പിണറായി സർക്കാറിന്റെ മിഥ്യയെ തുറന്നുകാട്ടുന്നു എന്ന തലക്കെട്ടോടെയാണ് ജാവഡേക്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പോസ്റ്റിന്റെ പൂർണരൂപം-

നമ്പർ 1 കേരളമെന്ന മിഥ്യയെ തുറന്നുകാട്ടുന്നു

കേരളം നമ്പർ 1 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എപ്പോഴും പറയാറുണ്ട്. അതെ, കേരളം നമ്പർ 1 ആണ്

കുറ്റകൃത്യങ്ങളിൽ നമ്പർ 1 :

അടുത്തിടെ പട്ടാപ്പകൽ വനിതാ ഡോക്ടർ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ടു. ദളിതർക്കെതിരായ അതിക്രമങ്ങൾ, കൊലപാതകം, കൊള്ള, വഞ്ചന, മോഷണം, ആക്രമണങ്ങൾ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ കേരളത്തിൽ വർദ്ധിച്ചു വരികയാണ്.

അഴിമതിയിൽ നമ്പർ 1:

അഴിമതിയിൽ കേരളം ഒന്നാം സ്ഥാനത്താണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന എസ്എൻസി ലാവ്‌ലിൻ അഴിമതി എല്ലാവർക്കും അറിയാം. ആഗോള ടെൻഡറോ, വിദഗ്ധ സാധ്യതാ പഠനമോ ഇല്ലാതെയാണ് പിണറായി വിജയൻ കമ്പനിക്ക് കരാർ നൽകിയതെന്നാണ് ആരോപണം. കേരളത്തിലെ പല നഗര സഭകളെയും കബളിപ്പിച്ച സോണ്ട മാലിന്യ സംസ്‌കരണ കമ്പനിക്ക് അനുകൂലമായും മുഖ്യമന്ത്രി പ്രവർത്തിച്ചിട്ടുണ്ട്. ഈ കമ്പനിയുമായി കരാറിൽ ഏർപ്പെടാൻ ചീഫ് സെക്രട്ടറി വിവിധ കോർപ്പറേഷനുകളെ സ്വാധീനിച്ചെന്നും ആരോപണമുണ്ട്. എന്നാൽ ഈ കമ്പനി പണം വാങ്ങുകയല്ലാതെ ഒന്നും ചെയ്തില്ല. ജനങ്ങളാണ് ഇതിന്റെ ദുരിതമനുഭവിയ്‌ക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിച്ചതിൽ അഴിമതി നടന്നതായി ഗുരുതരമായ ആരോപണമുണ്ട്. കെ-ഫോണിന്റെ കാര്യത്തിലും അഴിമതി ആരോപണമുണ്ട്. ജനങ്ങളിലേയ്‌ക്ക് ആനൂകൂല്യം എത്തേണ്ട എല്ലാ പദ്ധതിയിൽ നിന്നും എൽഡിഎഫ് കയ്യിട്ടുവാരുകയാണെന്ന് ജനം തിരിച്ചറിയുന്നു.

സ്വജനപക്ഷപാതത്തിൽ നമ്പർ 1:

എല്ലാ അഴിമതിക്കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരോ എൽഡിഎഫ്-യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളോ ഉൾപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തു. എൽഡിഎഫ് നേതാവിന്റെ മരുമകനും യുഡിഎഫ് നേതാവിന്റെ മകനും മാലിന്യ സംസ്‌കരണ സ്ഥാപനത്തിലെ കരാറുകാരനും സബ് കോൺട്രാക്ടറുമാണ്. മാലിന്യ സംസ്‌കരണ കരാറിൽ ചീഫ് സെക്രട്ടറി സ്വാധീനം ചെലുത്തി, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തു. ട്രാഫിക് നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നതിൽ 100 കോടി രൂപയുടെ അഴിമതി ഉണ്ടായതായാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ ആരോപിക്കുന്നത്. ഈ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകന്റെ അമ്മായിയച്ചന്റെ പങ്കാണ് ആളുകൾ ചർച്ച ചെയ്യുന്നത്.

സ്വർണ്ണക്കടത്തിലും, മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതുമായുള്ള ബന്ധത്തിലും നമ്പർ 1:

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങൾ വഴിയും കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും, സ്വർണക്കടത്ത് റാക്കറ്റും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്നതാണ് സ്വർണക്കടത്ത് തട്ടിപ്പ്. സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിലുകൾ ഇതിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിൽ നമ്പർ 1:

സംശയാസ്പദമായ മാർഗങ്ങളിലൂടെ കേരളത്തിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കുന്നതായി ഗുരുതരമായ ആരോപണങ്ങളുണ്ട്. സമീപകാലത്ത്, ആദായ നികുതി വകുപ്പും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇത്തരം നിരവധി കേസുകൾ അന്വേഷിക്കുന്നുണ്ട്. ഇത് കേരളത്തെ കൊള്ളയടിക്കുകയാണ്.

മയക്കുമരുന്നിൽ നമ്പർ 1 :

രാസ ലഹരി കേരളത്തിലേക്ക് വൻതോതിൽ ഒഴുകുകയാണ്. എന്നാൽ ഈ വിപത്തിനെ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് 100 കിലോ കഞ്ചാവുമായി എസ്.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിലായിരുന്നു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മയക്കുമരുന്നിന്റെ ഡീലർ ഏജൻസികളായി മാറിയെന്ന് പല മാധ്യമപ്രവർത്തകരും ആരോപിക്കുന്നു. കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം ഇപ്പോൾ മാതാപിതാക്കളുടെ പ്രധാന ആശങ്കയാണ്.

മദ്യത്തിലും ലോട്ടറിയിലും നമ്പർ 1 :

ലോട്ടറിയും മദ്യവും ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആരോഗ്യവും, സമ്പത്തും, ജീവിതവും, ഇല്ലാതാക്കുകയാണ്. കേരള സർക്കാർ പുതിയ പുതിയ ബിവറേജസ് ഔട്ട്ലെറ്റുകൾ ആരംഭിക്കുകയാണ്. കേരളീയർ കൂടുതൽ മദ്യം കഴിക്കണമെന്നും, കൂടുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങണമെന്നും അതിലൂടെ കൂടുതൽ നികുതി പിരിക്കാമെന്നുമാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്.

എൽഡിഎഫ് സർക്കാർ ഇതിനെല്ലാം കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയണം.

Tags: prakash javadekarPinarayi Vijayan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies