കോട്ടയം: ജില്ലാ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിസിസി പ്രസിഡന്റിനെ അനുകൂലിച്ചതാണ് വഴക്കിന് കാരണം. പരിപാടിക്കിടെയിൽ ഒരു സംഘം പ്രവർത്തകർ പ്രസിഡന്റിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ഇതേ തുടർന്നായിരുന്നായിരുന്നു സംഘർഷം ആരംഭിച്ചത്. അനുകൂലിക്കുന്നവരും എതിർക്കുന്നവരും രണ്ട് ചേരിയായി തിരിഞ്ഞ് നടന്ന വാദപ്രതിവാദങ്ങൾ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
കെപിസിസി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ വേദിയിൽ ഇരുത്തികൊണ്ടാണ് പ്രവർത്തകർ തമ്മിലടിച്ചത്. യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും ഗ്രൂപ്പ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഇതിനിടയിലാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി.
Comments