ന്യൂഡൽഹി: ഡൽഹിയിൽ ജനശക്തി ആർട്ട് എക്സിബിഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്തെ നാഷ്ണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് എക്സിബിഷൻ സംഘടിപ്പിച്ചത്. പ്രത്യേകതരം ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാസൃഷ്ടികളുടെ അവതരണമാണ് എക്സിബിഷനിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വച്ഛത, ജലസംരക്ഷണം, കൃഷി, ബഹിരാകാശം, നാരി ശക്തിയും യോഗയും, ആയുർവേദം തുടങ്ങിയ മൻ കി ബാത്തിൽ പ്രതിപാദിച്ചിട്ടുള്ള ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെ സൃഷ്ടികൾ ഗാലറിയിൽ പ്രദർശനത്തിനുണ്ട്. മൻ കി ബാത്തിലെ ഓരോ എപ്പിസോഡിനെയും അടിസ്ഥാനമാക്കിയാണ് പ്രദർശനം നടത്തിയിരിക്കുന്നത്.
സർഗാത്മക നിറഞ്ഞ സൃഷ്ടികളാൽ പ്രദർശനം സമ്പന്നമാക്കിയ എല്ലാ കലാകാരന്മാരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Here are some more glimpses from Jana Shakti exhibition at @ngma_delhi. pic.twitter.com/Cz9WmOuLK0
— Narendra Modi (@narendramodi) May 14, 2023
Comments