ലോകത്ത് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന മൂന്ന് രാജ്യങ്ങൾ ഇവയാണ്..
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന മൂന്ന് രാജ്യങ്ങൾ ഇവയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2023, 08:27 pm IST
Facebook
Twitter
WhatsAppTelegram

ലോകം മുഴുവൻ ചുറ്റിക്കറങ്ങാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗമാളുകളും. പ്രകൃതി ഭംഗിയാലും നിർമിതികളുടെ മനോഹാരിതയാലും നൂറുകണക്കിന് രാജ്യങ്ങളാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന മൂന്ന് രാജ്യങ്ങളും അവിടുത്തെ നഗരങ്ങളും പരിചയപ്പെടാം..

ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്. 79 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഇവിടെ പ്രതിവർഷമെത്തുന്നത്. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നത്. അമേരിക്കയിലേക്ക് ആകർഷിക്കുന്ന രണ്ടാമത്തെ നഗരം ലാസ് വിഗാസാണ്. ഫ്‌ളോറിഡയിലുള്ള ഓർലാൻഡോ എന്ന നഗരമാണ് അമേരിക്കയിൽ ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്ന മൂന്നാമത്തെ സ്ഥലം. ഇവിടെയാണ് ലോകപ്രശസ്തമായ ഡിസ്‌നി വേൾഡും യൂണിവേഴ്‌സൽ സ്റ്റുഡിയോസുമുള്ളത്.

ലോകത്തേറ്റവും അധികം ആളുകൾ എത്തുന്ന രണ്ടാമത്തെ രാജ്യമാണ് സ്‌പെയിൻ. ഇവിടേക്ക് 84 ദശലക്ഷം സഞ്ചാരികൾ ഓരോ വർഷവും എത്താറുണ്ട്. സ്‌പെയിനിലെ ബാഴ്‌സലോണയാണ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. രണ്ടാം സ്ഥാനം തലസ്ഥാന നഗരമായ മാഡ്രിഡിനാണ്. അതുകഴിഞ്ഞാൽ സഞ്ചാരികളെ ആകർഷിക്കുന്ന മൂന്നാമത്തെ സ്‌പെയിൻ നഗരമാണ് സെവില്ലേ.

ലോകത്തേറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യമെന്ന ബഹുമതി ഫ്രാൻസിനാണ്. പ്രതിവർഷം 89 ദശലക്ഷം ആളുകൾ ഫ്രാൻസിലേക്ക് എത്താറുണ്ട്. ലോകപ്രശസ്തമായ ഈഫൽ ടവർ കാണാൻ ഫ്രാൻസിലെ തലസ്ഥാന നഗരമായ പാരീസിലേക്കാണ് ഏറ്റവും കൂടുതൽ സഞ്ചാരികളുടെ ഒഴുക്ക്. ലോകത്തേറ്റവുമധികം ആളുകൾ എത്തുന്ന നഗരമെന്ന നേട്ടവും പാരീസിന് സ്വന്തമാണ്. വേഴ്‌സൈൽസ് എന്ന ഫ്രഞ്ച് നഗരവും മാഴ്‌സെയ്ൽ എന്ന നഗരവുമാണ് ഫ്രാൻസ് പ്രേമികളെ ആകർഷിക്കുന്ന മറ്റിടങ്ങൾ.

Tags: World
Share
Tweet
SendShare

More News from this section

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies