ന്യുഡൽഹി: റെയിൽവേയിൽ കൂടുതൽ സുരക്ഷ സജ്ജീകരണങ്ങൾ ഒരുക്കുന്നതായി റെയിൽവേ മന്ത്രാലയം. ഇതിന്റെ ഭാഗമായി റെയിൽ ലൈനുകളിൽ വേലികെട്ടും. ട്രാക്ക് മറികടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ചെറുക്കാനാണ് നടപടി. ആദ്യഘട്ടത്തിൽ 139 മേഖലകളിലെ റെയിൽ ട്രാക്കുകളിലാണ് വേലികെട്ടുക.
കന്നുകാലികളും മറ്റും റെയിൽവേ ട്രാക്കുകളിൽ കൂടി ഓടുന്നത് ട്രെയിൻ അപകടങ്ങൾക്ക് കാരണമാകുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുനന്തിനു വേണ്ടിയാണ് സുരക്ഷാ വേലികൾ കെട്ടുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ചും വന്ദേഭാരത് എക്സ്പ്രസ് അപകടകത്തിൽപ്പെടാനുള്ള സാധ്യത ഏറെ കൂടുതലാണെന്നും അധികൃതർ വ്യക്തമാക്കി.
റെയിൽവേ ട്രാക്കുകളിൽ വേലിക്കെട്ടുന്നതിനായുള്ള പദ്ധതി തയ്യാറാക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
Comments