ലെെക പ്രൊഡക്ഷൻസിൽ ഇഡി റെയ്ഡ്. തമിഴ്നാട്ടിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളാണ് ലെെക. നിലവിൽ ചെന്നെയിലെ ഓഫീസിലടക്കം 10 സ്ഥലങ്ങളിൽ പരിശോധന നടക്കുകയാണ്. പൊന്നിയിൻ ശെൽവൻ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലെെക. കള്ളപ്പണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് ഇഡി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം, മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ ശെൽവൻ 1, പൊന്നിയിൻ ശെൽവൻ 2, ഉൾപ്പെടെയുളള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ലൈക പ്രൊഡക്ഷൻസ്. അതേസമയം ഇന്ത്യയിലെ തന്നെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തുടർവിജയത്തിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലെ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റിന്റെ പരിശോധന.
Comments