ന്യൂഡൽഹി: ഡൽഹിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതൽ രാജ്യതലസ്ഥാനത്ത് കനത്ത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മഴ കൂടുതൽ കനക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ അടുത്ത 3-4 ദിവസത്തേക്ക് ചുഴലിക്കാറ്റിന്റെ സാധ്യത തുടരുമെന്നും രാജസ്ഥാനിലെ പൊടിക്കാറ്റാണ് ഡൽഹിയിലെ കാലാവസ്ഥയിലുണ്ടായ മാറ്റത്തിന് കാരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മെയ് 22-ന് മേഘാവൃതമായ അന്തരീക്ഷത്തോടൊപ്പം മണിക്കൂറിൽ 20-30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. മെയ് മുതൽ താപനില വർദ്ധിക്കും. നിലവിൽ സംസ്ഥാനത്ത് മഴ പെയ്യുന്നതിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട കൊടും ചൂടിൽ നിന്ന് ഡൽഹി നിവാസികൾക്ക് ആശ്വാസം നൽകുന്നു.
Comments