തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ പത്ര പരസ്യത്തിൽ സ്വനംതം പേര് ഉൾപ്പെടുത്താത്തതിൽ അതൃപ്തി അയിച്ച് മന്ത്രി ജിആർ അനിൽ. സ്വന്തം മണ്ഡലത്തിലെ പരിപാടിയായിട്ടും പേരും ചിത്രവും ഉൾപ്പെടുത്തിയില്ലെന്നാണ് മന്ത്രിയുടെ വിമർശനം.
തിരുവനന്തപുരം പിരപ്പൻകോട് നടക്കാനിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങൾ സംബന്ധിച്ച പരസ്യത്തെ ചൊല്ലിയാണ് വിവാദം. ആരോഗ്യവകുപ്പാണ് പരസ്യം നൽകിയതെന്നാണ് പിആർഡി മന്ത്രിയ്ക്ക നൽകിയ വിശദീകരണം.
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി നടക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും നടന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
Comments