കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ വീണ്ടും അതിക്രമം. ആശുപത്രി ജീവനക്കാരോട് രോഗിയുടെ കൂട്ടിരിപ്പുകാരൻ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ ഡോക്ടറോടും ജീവനക്കാരോടുമാണ് അക്രമി മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത്. തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി ഇയാളെ കീഴടക്കുകയും ചെയ്തു.
പോലീസും ജീവനക്കാരും ചേർന്നാണ് അക്രമിയെ കീഴടക്കിയത്. അക്രമി മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. സംഭവത്തിൽ ആശുപത്രി സംരക്ഷണ നിയമ പ്രകാരം സെൻട്രൽ പോലിസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments