നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്‌
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിസ്‌കാര ഹാളിൽ സംസാരിച്ചു, കണക്കിന് കൊടുത്തിട്ടുണ്ടെന്ന് ഉസ്താദ് പറഞ്ഞു; എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ ഇട്ടത് എന്തിനാ?; ഫോൺ വിളിച്ചപ്പോൾ ഉസ്താദ് കട്ടാക്കി: അസ്‌മിയയുടെ മാതാവ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 09:39 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠനശാലയിൽ ബീമാപള്ളി സ്വദേശിയായ അസ്മിയ മോൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിൽ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ മരണത്തിന് കാരണമായ മതപഠനശാലയ്‌ക്കെതിരെയും അദ്ധ്യാപകർക്കെതിരെയും പ്രതിഷേധം ശക്തമാണ്. മദ്രസയിലെ ഉസ്താദിനെതിരെയും സ്ഥാപനത്തിലെ മറ്റ് അദ്ധ്യാപകർക്കെതിരെയും വെളിപ്പെടുത്തലുകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് അസ്മിയ മോളുടെ മാതാവ് റഹ്മത്ത് ബീവി. ഉസ്താദ് കുട്ടിയെ മർദ്ദിച്ചിരുന്നുവെന്നും സ്ഥാപനത്തിലെ അദ്ധ്യാപിക മകളെ നിരന്തരം ശപിച്ചിരുന്നെന്നും റഹ്മത്ത് ബീവി മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘എപ്പോഴും ഒരു ടീച്ചർ നീ നന്നാവൂലെടി എന്ന് പറഞ്ഞ് ശപിക്കുന്നുണ്ടെന്ന് മോള് എന്റെയടുത്ത് പറഞ്ഞിരുന്നു. ഇത് ഉസ്താദിന്റെയടുത്ത് ഉമ്മ പറയണമെന്നും ആവശ്യപ്പെട്ടു. ഉസ്താദിന്റെയടുത്ത് പറഞ്ഞപ്പോൾ, നീ എന്തിനാ നിന്റെ ഉമ്മായുടെ അടുത്ത് പറയാൻ പോയത്, ഉമ്മയാണോ നിന്നെ പരിഗണിക്കുന്നത് എന്നൊക്കെ മോളോട് ചോദിച്ചു. വെള്ളിയാഴ്ച അവൾ എന്നെ വിളിച്ചില്ല. ഞാൻ ഉസ്താദിനെ വിളിച്ചപ്പോൾ അവൾ നാളെ വിളിക്കുമെന്ന് പറഞ്ഞ് കട്ടാക്കി. ശനിയാഴ്ച അവൾ വിളിച്ചിട്ട് ഭയങ്കര കരച്ചിൽ. ഉമ്മാ നാളെ വന്ന് എന്നെ കൊണ്ടുപോ, എന്നെ ആരുടെയടുത്തും സംസാരിക്കാൻ അനുവദിക്കുന്നില്ല, ഒറ്റയ്‌ക്ക് മുറിയിലാക്കി എന്നൊക്കെ പറഞ്ഞു’.

‘നിസ്‌കാര ഹാളിൽ ചെന്നാൽ അവൾക്ക് ഭയങ്കര സംസാരമാണെന്നും കണക്കിന് കൊടുത്തിട്ടുണ്ടെന്നും ഉസ്താദ് എന്നോട് പറഞ്ഞു. മാത്രമല്ല നിങ്ങൾ തളർന്നുവീഴരുതെന്നും, അവൾക്ക് സുഖമില്ലെന്നും ഓട്ടോയുണ്ടെങ്കിൽ വിളിച്ചിട്ട് വാ എന്നും അവൻ എന്നോട് പറഞ്ഞു. ഞങ്ങൾക്ക് ആശുപത്രി അറിയാമോ, അറിയാവുന്നൊരുത്തൻ വണ്ടിയിൽ കയറേണ്ടേ, കയറിയില്ല. ചോദിച്ച് ചോദിച്ച് പൊന്നുമോളെയുമെടുത്ത് ഞങ്ങൾ പോയി. ഞാൻ വിചാരിച്ചത് അവൾ ബോധം കെട്ട് കിടക്കുകയാണെന്നാണ്. പിന്നീടാണ് അറിയുന്നത് ആത്മഹത്യയാണെന്ന്. എന്റെ പൊന്നുമോൾ ആത്മഹത്യ ചെയ്യാൻ എന്താ കാരണം? അവൾ അത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ പൊന്നുമോളെ ഒറ്റയ്‌ക്ക് റൂമിൽ കൊണ്ടുപോയി ആക്കിയതെന്തിനാണ്. എനിക്കെന്റെ മോളെ താ’- റഹ്മത്ത് ബീവി പറഞ്ഞു.

 

 

Tags: balaramapuramAsmiya
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies