ആർത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി ; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി റെസ്റ്റോറന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആർത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് കിട്ടിയത് എട്ടിന്റെ പണി ; അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി റെസ്റ്റോറന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 07:10 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ അത്യാർത്തി മൂത്ത് അമിത ഭക്ഷണം ഓർഡർ ചെയ്ത യുവതിയ്‌ക്ക് നൽകേണ്ടി വന്നത് 45,000 യുവാൻ പിഴ. അതായത് 5,39,000 ഇന്ത്യൻ രൂപ. ഗുയിഷോ പ്രവിശ്യയിലെ ഒരു ബുഫേ റസ്റ്റോറന്റിലാണ് സംഭവം നടന്നത്.

കഴിഞ്ഞ വർഷം മുതൽ പതിവായി യുവതി പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. അത്യാർത്തി കാരണം അമിതമായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ തവണ റെസ്റ്റോറന്റിൽ എത്തുമ്പോഴും ഏകദേശം 10,000 യുവാൻ (ഒന്നേകാൽ ലക്ഷം) വിലമതിക്കുന്ന ഭക്ഷണമാണ് യുവതി ഓർഡർ ചെയ്ത് കഴിച്ചിരുന്നത്. സ്വീറ്റ് ചെമ്മീൻ, സാൽമൺ, ഗോസ് ലിവർ തുടങ്ങിയ വിലയേറിയ ഭക്ഷണ വിഭവങ്ങളാണ് അവർ ഓർഡർ ചെയ്തിരുന്നതെന്ന് റെസ്റ്റോറന്റ ഉടമ പറഞ്ഞു. കൂടാതെ, മിച്ചം വരുന്ന ഭക്ഷണം ബാഗിലാക്കി കൊണ്ടുപോകാനും ഇവർ ശ്രമിച്ചിരുന്നു.

യുവതിക്ക് കഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഓർഡർ ചെയ്ത് ഭക്ഷണം പാക്ക് ചെയ്ത് കൊണ്ടുപോകുന്നത് കണ്ടപ്പോൾ അക്കാര്യം റെസ്റ്റോറന്റ് അധികൃതർ തിരക്കി. ഭക്ഷണം പാഴാകാതിരിക്കാൻ കൊണ്ടുപോകുന്നതാണെന്നാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ റെസ്റ്റോറന്റ് ജീവനക്കാരോട് യുവതി പറഞ്ഞത്. എന്നാൽ ഭക്ഷണം പാഴാകാതിരിക്കാൻ എന്ന വ്യാജേന യുവതി ഇത് നിരവധി തവണ ആവർത്തിച്ചതോടെ ഏകദേശം 45,000 യുവാൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെസ്റ്റോറന്റ് കേസ് ഫയൽ ചെയ്യുകയായിരുന്നു.

രാജ്യത്തെ ഹോട്ടലുകളിൽ 100 ഗ്രാമിൽ കൂടുതൽ ഭക്ഷണം പാഴാക്കുകയോ അല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോകുകയോ ആണെങ്കിൽ മെനു വില അനുസരിച്ചുളള പണം നൽകേണ്ടതുണ്ട്. ഇക്കാര്യം വ്യക്തമാക്കി റെസ്റ്റോറന്റിലെ എല്ലാ ടേബിളിലും ബോർഡ് വെച്ചിട്ടുണ്ട്. എന്നാൽ യുവതി ഇതനുസരിക്കാതെ ബാക്കി വന്ന ഭക്ഷണം ആരും കാണാതെ ബാഗിലാക്കി സ്ഥലം വിടുകയായിരുന്നു പതിവ്. ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് റെസ്റ്റോറന്റ് ജീവനക്കാർ അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ വർഷം മുതൽ ഈ സ്ത്രീ ഒരു ഡസനിലധികം റെസ്റ്റോറന്റുകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

Tags: foodChinarestaurant
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies