ഡോ.വന്ദന വധം; കുറ്റപത്രം വൈകാൻ സാദ്ധ്യത
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ.വന്ദന വധം; കുറ്റപത്രം വൈകാൻ സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 09:59 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടുകളും ഇനിയും ലഭിക്കാൻ വൈകും. ഇവകൂടി ലഭിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ ആരംഭിക്കുകയുള്ളൂ. ഇതിന് മാസങ്ങൾ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന.

കേസിൽ അദ്ധ്യാപകനായ സന്ദീപ് മാത്രമാണ് പ്രതി. സന്ദിപിനെ കഴിഞ്ഞ ദിവസം വീട്ടിലും പരിസര വീടുകളിലും കൃത്യം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അടക്കം എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. മെയ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. കേസ് അന്വേഷണത്തെ തുടർന്ന് ഇതിനോടകം ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി. സ്‌കൂൾ തുറക്കുന്ന മുറയ്‌ക്ക് സന്ദീപ് പഠിപ്പിക്കുന്ന വിദ്യാലയത്തിൽ നിന്ന് അന്വേഷണ സംഘമെത്തി കുട്ടികളിൽ ചിലരുടെ മൊഴി കൂടി രേഖപ്പെടുത്തും. സന്ദീപിന്റെ സ്വഭാവ രീതികളെക്കുറിച്ച് മനസിലാക്കാനാണിത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ എല്ലാപേരും സന്ദീപിനെതിരായാണ് മൊഴി നൽകിയിരിക്കുന്നത്.

സംഭവം നടക്കുന്ന ദിവസം സന്ദീപ് മദ്യലഹരിയിൽ ആയിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആശുപത്രിയിൽ വെച്ച് കത്രിക കൈക്കലാക്കാനും ഡോക്ടർ അടക്കമുള്ളവരെ കുത്തുന്നതിന് കാരണമെന്താണെന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇതിന് കൃത്യമായ തെളിവുകൾ ലഭിച്ചാൽ കേസ് അന്വേഷണം ഏറെക്കുറെ പൂർത്തിയാകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എംഎം ജോസ് പറഞ്ഞു.

Tags: Dr VandanaKollamsandeepkerala
Share
Tweet
SendShare

More News from this section

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies