കോഴിക്കോട്: നഗരത്തിൽ യുവ ദമ്പതികൾക്ക് നേരെ അതിക്രമം. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. ദമ്പതികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 ഓടെയാണ് ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്. റീഗൽ തിയറ്ററിൽ നിന്ന് സിനിമ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഇരുവരും. ക്രിസ്ത്യൻ കോളേജ് സിഗ്നലിൽ വച്ച് രണ്ട് ബൈക്കുകളിലെത്തിയ അഞ്ച് യുവാക്കൾ ഭാര്യയോട് മോശമായി സംസാരിക്കുകയും, അശ്വിനെ മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.
രാത്രി തന്നെ പോലീസ് കണ്ട്രോൾ റൂമിലും, നടക്കാവ് സ്റ്റേഷനിലും പരാതി നൽകി. യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നമ്പറും, പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ആ സമയത്ത് അത് വഴി പോയ 14 ഓളം വാഹനങ്ങളും പോലീസിന്റെ നിരീക്ഷണത്തിലുണ്ട്. മർദനത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
Comments