ഹൈദരാബാദ്: വളർത്തുനായയുടെ അക്രമത്തെ ഭയന്ന് മൂന്നാം നിലയിൽനിന്ന് വീണ് ഡെലിവറി ഏജന്റിന് ഗുരുതമായി പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലെ ശ്രീനിധി ഹൈറ്റ്‌സ് അപ്പാർട്ട്മെിന്റൽ കിടക്ക ഡെലിവറി ചെയ്യാൻ എത്തിയ യുവാവിനാണ് അപകടം സംഭവിച്ചത്.
വാതിലിൽ മുട്ടിയപ്പോൾ ഡോബർമാൻ ഇനത്തിൽപ്പെട്ട വളർത്തുനായ ഏജന്റിനെ അക്രമിക്കുകയായിരുന്നു. ഡെലിവറി എക്സിക്യൂട്ടീവായ ഇല്ല്യാസിനാണ് പരിക്കേറ്റത്. ഇയാൾ അപ്പാർട്ട്‌മെന്റിൽ എത്തിയസമയത്ത് ഡോർ ഭാഗീകമായി തുറന്നു കിടക്കുകയായിരുന്നു. വാതിലിലൂടെ നായ പെട്ടെന്ന് ഇയാളുടെ മേൽ ചാടിവീഴുകയായിരുന്നു.
ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ ഇല്ല്യാസ് പാരപെറ്റ് ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Comments