വിഭജനത്തിന്റെ നോവുന്ന ഓർമ്മകളുമായി ഡൽഹിയിൽ പാർട്ടീഷൻ മ്യൂസിയം തുറന്നു; പ്രത്യേകതകൾ അറിയാം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിഭജനത്തിന്റെ നോവുന്ന ഓർമ്മകളുമായി ഡൽഹിയിൽ പാർട്ടീഷൻ മ്യൂസിയം തുറന്നു; പ്രത്യേകതകൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 05:48 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: 1947-ൽ ഭൂപടത്തിൽ സർ സിറിൽ റാഡ് ക്ലിഫിന്റെ പേന ഓടിയ വഴിയുടെ ഇരുവശത്തേക്കും കുടിയേറിയ ജനതക്ക് അവരുടെ പൂർവ്വിക ഭവനങ്ങളും ബന്ധുക്കളെയും സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ഇന്ത്യ-പാക്ക് സംയുക്ത പാസ്‌പോർട്ട് ഒരിക്കൽ നിലവിലുണ്ടായിരുന്നുവെന്ന് ഇന്ന് എത്രപേർക്കറിയാം.?? ന്യൂ ഡൽഹിയിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട പാർട്ടീഷൻ മ്യൂസിയത്തിൽ, 1955 ഓഗസ്റ്റ് 13-ന് ഹൻവന്ത് സിംഗ് ഹോറ എന്നയാൾക്ക് നൽകിയ ഈ പാസ്‌പോർട്ടിന്റെ യഥാർത്ഥ പകർപ്പ് പ്രദർശിപ്പിക്കുന്നുണ്ട്. 1965-ൽ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച ശേഷം ഇന്ത്യ-പാക് സംയുക്ത പാസ്‌പോർട്ട് ഉപേക്ഷിച്ചുവെന്നത് മറ്റൊരു കാര്യം.

ഇതുൾപ്പെടെ ചോരയും നീരും പുരണ്ട വിഭജനത്തിന്റെ ഓർമ്മകൾ ചിതറിയ നിരവധി വസ്തുക്കളും ചിത്രങ്ങളും ഉൾക്കൊള്ളുന്ന രണ്ടാമത്തെ മ്യൂസിയം ഭാരതത്തിൽ പ്രവർത്തനമാരംഭിച്ചു. ഏഴ് വർഷം മുമ്പ് പഞ്ചാബിലെ അമൃത്‌സറിലാണ് പാർട്ടീഷൻ മ്യൂസിയം ആദ്യമായി തുറന്നത്.അതിനു ശേഷം രാജ്യത്ത് തുറക്കുന്ന രണ്ടാമത്തെ വിഭജന മ്യൂസിയമായ മ്യൂസിയം കശ്മീരി ഗേറ്റിലെ അംബേദ്കർ സർവകലാശാല കാമ്പസിനുള്ളിലെ ദാരാ ഷുക്കോ ലൈബ്രറി കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1637-ൽ ഷാജഹാൻ ചക്രവർത്തി തന്റെ മൂത്ത മകൻ ദാരാ ഷുക്കോയ്‌ക്ക് സമ്മാനമായി നിർമ്മിച്ചതാണ് ഈ സമുച്ചയം. പദ്ധതി കൈകാര്യം ചെയ്യുന്നത് ദി ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് TAACHT ആണ്.

ഉപഭൂഖണ്ഡത്തെ കേവലം രണ്ട് വ്യത്യസ്ത രാഷ്‌ട്രങ്ങളായി വിഭജിക്കുക മാത്രമല്ല വിഭജനം ചെയ്തത്, ഇന്നും അവിടുത്തെ ജനങ്ങൾക്കും മേൽ അതിന്റെ നിഴൽ വേട്ടയാടുന്നതു തുടരുന്നു. ആ ചരിത്ര സംഭവത്തിനിടയിൽ നടന്ന എല്ലാ കാര്യങ്ങളുടെയും ഓർമ്മകളിലേക്ക് സന്ദർശകരെ കൊണ്ടുപോകാൻ മ്യൂസിയം ലക്ഷ്യമിടുന്നു.

ഡൽഹിയിലെ വിഭജന മ്യൂസിയം ആറ് ഗാലറികളായി തിരിച്ചിരിക്കുന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്കും അതിനെ തുടർന്നുള്ള വിഭജനത്തിലേക്കും അതിന്റെ അനന്തരഫലങ്ങളിലേക്കും സന്ദർശകരെ മ്യൂസിയം കൊണ്ടുപോകുന്നു.
സ്വാതന്ത്ര്യമെന്നത് വിഭജനം, കുടിയേറ്റം എന്നീ വാക്കുകൾ കൂടി ചേർന്നതാണ് എന്ന് ഈ മ്യൂസിയം നമ്മെ പഠിപ്പിക്കും. അഭയം, വീട് പുനർനിർമ്മാണം, ബന്ധങ്ങളുടെ പുനർനിർമ്മാണം, പ്രതീക്ഷയും ധൈര്യവും എന്നിങ്ങനെയുള്ള പേരുകളാണ് ഓരോ ഗാലറിക്കുമുള്ളത് .

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകൾ, ന്യൂസ്‌പേപ്പർ ക്ലിപ്പിംഗുകൾ, ശിൽപങ്ങൾ, ഇൻസ്റ്റാളേഷനുകൾ, അക്കാലത്തെ വ്യക്തിഗത ലേഖനങ്ങൾ, ഓഡിയോ-വിഷ്വൽ സാക്ഷ്യപത്രങ്ങൾ, സിനിമകൾ എന്നിവയാൽ സമ്പന്നമാണ് ഈ ആറ് ഗാലറികൾ.

വിഭജനത്തെ കുറിച്ചുള്ള ദുഃഖകഥ പറയുന്നതിനു പുറമേ, കെട്ടിടത്തിന്റെ ഒരു ഭാഗം മതേതരനായ മുഗൾ രാജകുമാരൻ ദാരാ ഷുക്കോയുടെ ഓർമ്മക്കായി സമർപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിൽ സിന്ധിൽ നിന്നുള്ള ആളുകൾക്കായി പ്രത്യേകം ഒരു വിഭാഗവും ഉണ്ട്.

Tags:
ShareTweetSendShare

More News from this section

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ആറന്മുളയിലെ അനുമതിയില്ലാത്ത ഡ്രോൺ സർവേ:? തഹസിൽദാരോട് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

വയനാട് കള്ളാടി ദുരന്തം: സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി; പരിസ്ഥിതി അനുമതി മുതൽ കരാറുകാരന്റെ വീഴ്ച വരെ പരിശോധിക്കും; ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ കഥയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies