വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതി; സിവിൽ സർവീസ് സ്വപ്‌നം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതി; സിവിൽ സർവീസ് സ്വപ്‌നം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 10:29 am IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: വീൽ ചെയറിലിരുന്നുകൊണ്ട് വിധിയെ തോൽപ്പിച്ച് സിവിൽ സർവീസ് മോഹം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 913-ാം റാങ്കിന്റെ തിളക്കത്തിലാണ് ഈ 28 കാരി. 6 വർഷം മുമ്പ് വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതിയാണ് ഈ ഉന്നതവിജയം കരസ്ഥമാക്കിയത്.

വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ടി.കെ. ഉസ്മാന്റെയും ആമിനയുടെയും ഇളയ മകളാണ് ഷെറിൻ ഷഹാന. 22-ാം വയസ്സിൽ വീടിന്റെ ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതിവീണാണ് ഷെറിൻ ഷഹാനയ്‌ക്ക് പരിക്ക് പറ്റിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിൻ 2 വർഷത്തോളം കിടപ്പിലായിരുന്നു. പിന്നീട് വീൽ ചെയറിലായി ജീവിതം.

വിധിയോട് വളരെ കഷ്ടപ്പെട്ട് പടപൊരുതിയ ഷെറിൻ നെറ്റും, ജെ.ആർ.എഫും നേടി. അതിന് ശേഷം സിവിൽ സർവീസ് നേടണം എന്നായി ഷെറിന്റെ ആഗ്രഹം. എട്ട് വർഷം മുമ്പുണ്ടായ ഉപ്പയുടെ മരണവും കുടുംബത്തിലെ ദാരിദ്ര്യവും ശാരീരിക ബുദ്ധിമുട്ടുകളും ഷെറിന്റെ മനോവീര്യം തളർത്തിയില്ല. ഷെറിന്റെ ഉമ്മയും കൂടപ്പിറപ്പുകളുമാണ് എല്ലാവിധ പിന്തുണയും നൽകുന്നത്. മലയാളത്തിലാണ് ഷഹാന പ്രിലിമിനറി പരീക്ഷ എഴുതിയത്.

അതേസമയം സിവിൽ സർവീസ് സ്വപ്‌നം പൂവണിയുമ്പോഴും വിധി വീണ്ടും ഷെറിനെ തകർക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഷെറിൻ സഞ്ചരിച്ച കാർ കോഴിക്കോട് നിന്നുളള യാത്രക്കിടെ താമരശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഉമ്മക്കും ഷെറിനും അപകടത്തിൽ പരിക്ക് പറ്റി. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് വിവരം ഷെറിനെ തേടിയെത്തിയത്.

Tags: civil service
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies