എറണാകുളം: അന്യസംസ്ഥാന സ്വദേശിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. കൊച്ചി തേവര മട്ടമ്മലിൽ ക്ളിനിക് നടത്തിയിരുന്ന ബംഗാൾ സ്വദേശി ദിപൻകർ മൊണ്ഡാലിനെയാണ്( 38) സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചക്കാലപറമ്പിൽ പാർപ്പിട സമുച്ചയത്തിൽ പൈൽസ് ക്ലിനിക് എന്ന ബോർഡ് വച്ചായിരുന്നു ഇയാൾ ചികിത്സ നടത്തിയിരുന്നത്.
യാതൊരു വിധ ലൈസൻസോ സർട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് മാസങ്ങളായി ഇയാൾ ഇവിടെ ക്ലിനിക് നടത്തി വന്നിരുന്നത്. പൈൽസ് ചികിത്സയ്‌ക്കുള്ള ഉപകരണങ്ങളും മരുന്നുകളും പോലീസ് ക്ലിനിക്കിൽ നിന്നും കണ്ടെടുത്തു. ടെലി മെഡിസിൻ കൺസൾട്ടിംഗ് മുഖേനയാണ് ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സ്റ്റേഷൻ ഇൻസ്‌പെക്ടർ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments