വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദഗ്ധമായി വാഹനം മോഷ്ടിച്ചു; പക്ഷെ ഡ്രൈവിംഗ് വശമില്ല; ഒടുവിൽ കള്ളന്മാർ ചെയ്തത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഡ്രൈവിംഗ് വശമില്ലാത്തതിനാൽ വാഹന മോഷണത്തിൽ നിന്ന് പിൻമാറി കടന്നുകളഞ്ഞ കവർച്ച സംഘം പിടിയിൽ. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം നടന്നത്. മൂന്നംഗ സംഘം വാൻ മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവിംഗ് അറിയാത്തതിനാൽ കവർച്ചയിൽ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു.

കോളേജ് വിദ്യാർത്ഥികളായ രണ്ട് പേർ ഉൾപ്പെടെ മൂന്ന് യുവാക്കളാണ് വാൻ മോഷ്ടിക്കാൻ ശ്രമം നടത്തിയത്. കാൻപൂരിലെ ദബൗലി ഏരിയയിൽ കിടക്കുകയായിരുന്ന മാരുതി വാൻ  മോഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിദഗ്ധമായി വാനിന്റെ ഡോർ തുറന്ന് അകത്ത് കയറിയെങ്കിലും മോഷണത്തിന് വിലങ്ങുതടിയായി അവർ ആ ‘നഗ്നസത്യം’ തിരിച്ചറിഞ്ഞു.

മൂവർക്കും വാഹനം ഓടിക്കാൻ വശമില്ല. എങ്കിലും തോറ്റുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. മൂന്ന് പേരും ചേർന്ന് വാൻ തള്ളിനീക്കാൻ തീരുമാനിച്ചു. പാതിരാത്രി മൂവരും ചേർന്ന് പത്ത് കിലോമീറ്ററോളം ദൂരം വാൻ തള്ളി നീക്കി. ഇനിയും ഉന്തി നടക്കാൻ വയ്യെന്നായപ്പോൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് എടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ആളനക്കമില്ലാത്ത സ്ഥലത്ത് വാൻ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മെയ് ഏഴിനായിരുന്നു സംഭവം.

എന്നാൽ ചൊവ്വാഴ്ചയോടെ മൂന്ന് പേരെയും പോലീസ് പിടികൂടുകയായിരുന്നു. സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് മോഷണ കുറ്റത്തിന് അറസ്റ്റിലായത്. മഹാരാജ്പൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർത്ഥിയാണ് സത്യം കുമാർ. ഡിബിഎസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയാണ് അമൻ. മൂന്നാമനായ അമിതിന് ജോലിയുണ്ട്. അമിത്തായിരുന്നു മോഷണം മുഴുവൻ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. വാൻ ഓൺലൈനായി വിൽക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് സംഘം പോലീസിന്റെ വലയിലാകുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Tags: Arrestvehicledrivingtheftthieves
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies