സിഡ്നി: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ശക്തമായ ഓസ്ട്രേലിയൻ പിന്തുണ. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇത് സംബന്ധിച്ചുള്ള വാർത്ത അറിയിച്ചത്. സിഡ്നിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നടന്ന കൂടിക്കാഴ്ചയിൽ നിരവധി ആഗോള വിഷയങ്ങളിൽ ചർച്ച നടന്നു. ആഗോള തെക്കൻ മേഖലാ രാജ്യങ്ങൾ, ക്വാഡ്, റഷ്യ-യുക്രൈൻ സംഘർഷം, ഐക്യരാഷ്ട്ര സഭാ പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വിനയ് ക്വാത്ര പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം സഹകരിക്കുകയും ഉയർന്നുവരുന്ന വെല്ലുവിളികളെ പരിഹരിക്കാൻ സജീവമായ നടപടികൾ കൈക്കൊള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
Comments