പ്രൊബേഷൻ കാലാവധി കഴിയും മുൻപേ കൈക്കൂലി കേസിൽ പിടിയിൽ; വിഇഒയ്‌ക്കെതിരെയുള്ള കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും; സർവീസിലേക്കുള്ള മടങ്ങി വരവ് എളുപ്പമാകില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രൊബേഷൻ കാലാവധി കഴിയും മുൻപേ കൈക്കൂലി കേസിൽ പിടിയിൽ; വിഇഒയ്‌ക്കെതിരെയുള്ള കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും; സർവീസിലേക്കുള്ള മടങ്ങി വരവ് എളുപ്പമാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സർവ്വീസിൽ കയറി ഒന്നര വർഷം തികയും മുൻപ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലിക്കേസിൽ പിടിയിൽ. കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. പഞ്ചായത്ത് അംഗത്തോട് കൈക്കൂലി ചോദിച്ച് വാങ്ങിയതിന് പിന്നാലെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് പിടിവീണത്്. കഴിഞ്ഞ ജനുവരി പത്തിനാണ് പി.ആർ. വിഷ്ണു കൈപ്പമംഗലത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി എത്തിയത്.

സർവ്വീസിൽ കയറി ഒന്നര വർഷം തികയും മുന്നെയാണ് വിഷ്ണു കൈക്കൂലി കേസിൽ പിടിയിലാകുന്നത്. പഞ്ചായത്തിലെ ഭവന നിർമ്മാണം, പുനരുദ്ധാരണം, ശുചിത്വ പദ്ധതി എന്നിവയിലെ പണം വിതരണം ചെയ്യുന്നതും നിർമാണം വിലയിരുത്തുന്നതും വിഇഒയുടെ ചുമതലയിലാണ്. വിഷ്ണു ചുമതലയേറ്റ് ഒരുമാസത്തിനുള്ളിൽ തന്നെ ഇയാൾക്കെതിരെ വ്യാപകമായി പരാതിയും ആരോപണങ്ങളും ഉയർന്നിരുന്നതായി പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. പരാതികൾ വ്യാപകമായി ഉയർന്നതോടെ പഞ്ചായത്ത് സെക്രട്ടറി വിഷ്ണുവിനെ വിളിച്ച് താക്കീതു ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും അയാൾ കൈക്കൂലി വാങ്ങിക്കുന്നത് തുടർന്നു.

ഒടുവിൽ പഞ്ചായത്ത് അംഗം ഷെഫീഖിനോടു കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് വിജിലൻസിന്റെ കെണിയിൽ കുടുങ്ങുന്നത്. ഫെബ്രുവരി പത്തിന് വിഷ്ണുവിനെ വിജിലൻസ് കൈക്കൂലിക്കേസിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് നടന്ന അന്ന് തന്നെ വിഷ്ണുവിനെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സസ്പൻഷൻ കാലത്ത് ജീവന ബത്തയായി പകുതി ശമ്പളം ഇയാൾക്ക് ലഭിക്കുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് വിജിലൻസ്. വിജിലൻസ് ഡയറക്ടറുടെ പരിശോധനയ്‌ക്ക് ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

സസ്പൻഷനിലാവുന്ന ഉദ്യോഗസ്ഥരുടെ വകുപ്പുതല നടപടി ആറുമാസത്തിനുള്ളിൽ പുന:പരിശോധിക്കാമെന്നാണ് ചട്ടം. എന്നാൽ പ്രൊബേഷൻ പൂർത്തിയാകുന്നതിന് മുൻപ് കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനാൽ സർവ്വീസിലേക്കുള്ള മടങ്ങിവരവ് വിഇഒയ്‌ക്ക് എളുപ്പമാകില്ലെന്നാണ് ലഭ്യമാകുന്ന സൂചന.

Tags: keralaVishnu
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies