വേഗവതീ മാഹാത്മ്യം - ഹാലാസ്യ മാഹാത്മ്യം 8
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വേഗവതീ മാഹാത്മ്യം – ഹാലാസ്യ മാഹാത്മ്യം 8

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

കുണ്ഡോദരന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ വേണ്ടി സുന്ദരേശ്വര ഭഗവാനാടിയ ലീലയാണ് വേഗവതീ മാഹാത്മ്യത്തില്‍ കൂടി കാണാന്‍ സാധിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും വിശപ്പ് ശമിക്കാത്തതുകൊണ്ട് കുണ്ഡോദരന്‍ സുന്ദരേശ്വര ഭഗവാന്റെ സമീപം ഓടിവന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു കത്തുന്ന തീയ്യില്‍ അല്പം നെയ്യ് ഒഴിക്കുന്നത് പോലെ എന്റെ വിശപ്പ് വര്‍ധിക്കുന്നു. ഭക്ഷിച്ച വിഭവങ്ങളെല്ലാം അഗ്നിയില്‍ വീണ പഞ്ഞി പോലെ ഭസ്മമായി എന്റെ ശരീരത്തിന് തളര്‍ച്ച ഉണ്ടാക്കുന്നു. അതുകൊണ്ട് ഇനിയും ഭക്ഷണം വേണം.

ഭൂതഗണം കരഞ്ഞുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചഗോള്‍ തടാതകാദേവി ഇതിന് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞു. അപ്പോള്‍ ഭഗവാന്‍ തന്നോടൊപ്പമുള്ള അന്നപൂര്‍ണയായ ശക്തിയെ സ്മരിച്ചപ്പോള്‍ നാല് ഗര്‍ത്തങ്ങള്‍ [ കുഴികള്‍ ]ഉണ്ടായി.അവയില്‍ നിറയെ അന്നവും ഉണ്ടായിരുന്നു.അന്നഗര്‍ത്തങ്ങള്‍ കാണിച്ചുകൊടുത്തത് കൊണ്ട് ഭക്ഷണം കഴിച്ചു കൊള്ളുവാന്‍ ഭഗവാന്‍ പറഞ്ഞു.പെട്ടെന്ന് കുണ്ഡോദരന്‍ അത് മുഴുവന്‍ ഭക്ഷിച്ചു.അതോട് കൂടി വിശപ്പ് ശമിച്ചു.എന്നാല്‍ ദാഹപീഡ ആഭൂതഗണത്തിനുണ്ടായി.ചുറ്റും ഉള്ള കിണറുകളിലേയും കുളങ്ങളിലേയും ജലംപാനം ചെയ്യുവാന്‍ തുടങ്ങി.എത്ര വെള്ളം കുടിച്ചിട്ടും തൃപ്തിയാകാത്തതുകൊണ്ട് ആ ശിവഭക്തന്‍ വെള്ളത്തിനു വേണ്ടി ഭഗവാനോട് യാചിച്ചു. ഗംഗാപ്രവാഹത്തെ അവിടേക്ക് കൊണ്ടുവരുവാനും അങ്ങനെ കുണ്ഡോദരന്റെ ദാഹം ശമിപ്പിക്കുവാനും ഭഗവാന്‍ നിശ്ചയിച്ചു. മാത്രമല്ല ഗംഗാജലം സ്‌നാനപാനാദികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ഭഗവാന്‍ വിചാരിച്ചു. അതുകൊണ്ട് ശിരസ്സില്‍ വാഴുന്ന ഗംഗയോട് അവിടേക്ക് പ്രവഹിക്കണമെന്ന് പറഞ്ഞു.ഭഗീരഥന്‍ പ്രാര്‍തഥിച്ചപ്പോള്‍ ഭഗവാന്റെ ആഞ്ജയാല്‍ ലോകോപരാര്‍ത്ഥം ഭൂമിയില്‍ വന്ന താന്‍ ഇവിടെയും പ്രവഹിക്കാമെന്ന് ഗംഗ പറഞ്ഞു. എവിടെയായാലും തന്നില്‍ നിന്ന് പ്രവഹിക്കുന്ന ജലത്തില്‍ സ്‌നാനം ചെയ്താല്‍ സര്‍വ്വ പാപവും നശിക്കുന്നതിനും മോക്ഷം ലഭിക്കുന്നതിനും ഉള്ളവരം നല്‍കണമെന്ന് ഗംഗ പ്രാര്‍ത്ഥിച്ചു.സ്‌നാനം ചെയ്യുന്നവര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങളും പാനം ചെയ്യുന്നവര്‍ക്ക് ജ്ഞാനവും ലഭിക്കുമെന്ന് സുന്ദരേശ ഭഗവാന്‍ അനുഗ്രഹിച്ചു.തുടര്‍ന്ന് ഗംഗാപ്രവാഹം ആഭൂപ്രദേശത്ത് എത്തി.

കുണ്ഡോദരനോട് ആ ജലം പാനം ചെയ്തുകൊള്ളാന്‍ ഭഗവാന്‍ പറഞ്ഞു.ഗംഗാജലം തൃപ്തിയാകുന്നതുവരെ പാനം ചെയ്തപ്പോള്‍ കുണ്ഡോദരന്റെ ദാഹവും ശമിച്ചു.ഹാലാസ്യത്തില്‍ കൂടി ഒഴുകുന്ന ഈ നദിക്ക് വേഗവതി എന്ന നാമവും സിദ്ധിച്ചു.ശിവഗംഗ, ശിവജ്ഞാന നദി, കൃതമാല തുടങ്ങിയ അനേകം നാമങ്ങള്‍ ഈ പുണ്യനദിക്ക് ഉണ്ട്.

ഈ ലോകത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരുമെന്നും വിശപ്പും ദാഹവും ഒന്നും ഇല്ലാത്ത മോക്ഷം പ്രാപിക്കാനാകുമെന്നും ഈ കഥാശ്രവണത്തിന്റെ ഫലമായി പറയുന്നു.

അടുത്ത ഹാലാസ്യ ലീല 9 : സപ്താബ്ധി മാഹാത്മ്യം
അവലംബം – ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും

https://janamtv.com/tag/halasya-mahatmyam/

കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies