കൊല്ലം: കൊല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ, സുബിൻ എന്നിവരാണ് മരിച്ചത്. കൊല്ലം ചിതറയിൽ വൈകീട്ട് നാലോടെയാണ് സംഭവം.
നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. തുടർന്ന് അഫ്സൽ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments