തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിലും, ഇടുക്കിയിലും എറണാകുളത്തും നാളെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. നിലവിൽ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് യെല്ലോ അലർട്ട് നിലനിൽക്കുകയാണ്.
മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ സജീവമാകും. ഇടനാടിലും മഴ ശക്തമാകും. കാലവർഷമെത്തുന്നതിന് മുന്നോടിയായി കാറ്റിന്റെ ഗതി അനുകൂലമാകുന്നതായും കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇതിനാൽ കൂടുതൽ മഴ മേഘങ്ങൾ കേരള തീരത്ത് എത്താനും സാധ്യതയുണ്ട്.
കേരള-ലക്ഷദ്വീപ് തീരത്ത് മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. വരുന്ന മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Comments