ഇന്ത്യൻ സിനിമയിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്ത് അതിശയിപ്പിച്ച താരമാണ് ശരത് സക്‌സേന. ബോളിവുഡിൽ മാത്രമായിരുന്നില്ല തെന്നിന്ത്യയിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ അഭിനയം മതിയാക്കിയെന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ശരത് സക്‌സേന. ഹിന്ദി ചിത്രങ്ങളിലെ അഭിനയം മതിയാക്കിയതിന്റെ കാരണം തുറന്നു പറഞ്ഞ് താരം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷക്കാലമായി സിനിമാരംഗത്ത് സജീവമായുള്ള താരമാണ് ശരത്. കഴിഞ്ഞ മുപ്പത് വർഷക്കാലമായി സിനിമാരംഗത്ത് സജീവമായുള്ള താരമാണ് ശരത്.
ഇനി തെന്നിന്ത്യൻ സിനിമകളിലേയ്‌ക്ക് ശ്രദ്ധചെലുത്താനാണ് താല്പര്യമെന്നാണ് നടന്റെ വാക്കുകൾ. ഹിന്ദി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലേയ്‌ക്ക് മാത്രമാണ് വിളിക്കുന്നത്. ബോളിവുഡിൽ അഭിനയ സാധ്യതയുള്ള വേഷങ്ങളിലേയ്‌ക്ക് അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. എനിക്ക് എന്റെ മുഖം ഇഷ്ടമല്ലായിരുന്നു. രാവിലെ ഷൂട്ടിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു. കാരണം ഞാൻ ഇടി കൊള്ളാൻ വേണ്ടിയാണ് പോകുന്നത്. നായകന്മാരുടെ ഇൻട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം. നായകൻ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ഇതായിരുന്നു 25 മുതൽ 30 വർഷത്തോളം എന്റെ ജോലി.
ഒരിക്കൽ എത്ര രൂപ സമ്പാദ്യമുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാൻ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വർഷം കഴിയാനുള്ള തുക പക്കലുണ്ടെന്ന് ഭാര്യ വ്യക്തമാക്കി. അന്ന് ഞാൻ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. ദൈവാനുഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽ ഹാസന്റെ ഓഫീസിൽ നിന്ന് വിളിവന്നു. ഗുണയിലെ വേഷം എനിക്ക് നൽകി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു എന്നായിരുന്നു ശരത് സക്‌സേനയുടെ വാക്കുകൾ. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ അഭിനയിക്കുന്നതിനാണ് ഇപ്പോൾ നടൻ പ്രധാന്യം നൽകിയിരുന്നത്. ചിരഞ്ജീവിയെ പരിചയപ്പെട്ടത് തെലുങ്കിൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി. 300-ലധികം ചിത്രങ്ങളിൽ ശരത് സക്‌സേന അഭിനയിച്ചിട്ടുണ്ട്.
Comments