തിരുവനന്തപുരം: തലസ്ഥാനത്തിന് ആവേശമാകാൻ ഓസ്കാർ ജേതാവ് എംഎം കീരവാണി. തന്റെ പുതിയ ചിത്രമായ മജീഷ്യന്റെ പൂജയ്ക്കായാണ് കീരവാണി തലസ്ഥാനത്തെത്തിയത്. തടിച്ചു കൂടിയ ഹർഷാരവമാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം മലയാളത്തിൽ ഒരു ഗാനത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ മൂന്ന് ഗാനങ്ങൾക്കാണ് കീരവാണി ഈണം പകരുന്നത്.
വേദിയിൽ മലയാളത്തിൽ ആരാധകരോട് അദ്ദേഹം സുഖ വിവരം തേടി. തുടർന്ന് കീരവാണി ഖദീജയിലെ മനോഹര ഗാനം പാടി വീണ്ടും ജനക്കൂടത്തിന്റെ മനംകവർന്നു. കീരവാണി വീണ്ടും മലയാള സിനിമയിൽ സംഗീതസംവിധായകനായി എത്തും എന്ന് ആദ്യം അറിയിച്ചത് ശ്രീകുമാരൻ തമ്പി ആയിരുന്നു. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ സിനിമകൾക്കാണ് കീരവാണി സംഗീതം പകർന്നത്.
ഗിന്നസ് പക്രു മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് മജീഷ്യൻ. വല്യത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്താണ് മജീഷ്യന്റെ നിർമാണവും സംവിധാനവും. സാം ശിവ മൂസിക് ബാന്റ് കീരവാണിയ്ക്ക് ഒരുക്കിയ ട്രിബ്യൂട്ടും ശ്രദ്ധേയമായി.
Comments