ആവേശത്തിന്റെ രാത്രിയായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ ഫൈനൽ. ഹൃദയമിടിപ്പുകൾ നിറഞ്ഞുനിന്ന രാത്രി. അവസാന പന്തിലും ആവേശം നിറച്ച മത്സരം. ഒടുവിൽ അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ചാം കപ്പ് കരസ്ഥമാക്കുകയായിരുന്നു.
തങ്ങളുടെ ‘തല’യുടെ മത്സരം നേരിട്ട് കാണാൻ തമിഴ് താരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തി. ഇക്കൂട്ടത്തിൽ സംവിധായകൻ വിഗ്നേഷ് ശിവനും നടി വരലക്ഷ്മി ശരത് കുമാറും ഐശ്വര്യ രജനീകാന്തും ഉണ്ടായിരുന്നു. ഫൈനൽ വിജയശേഷം സാക്ഷി ധോണിക്കൊപ്പമുള്ള ചിത്രവും വിഘ്നേഷ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
”നീണ്ട കാത്തിരിപ്പിന് വിരാമം, പക്ഷേ അവസാനം ഞങ്ങൾ വിജയം കണ്ടു. ജഡേജ നിങ്ങളൊരു റോക്ക്സ്റ്റാർ ആണ്.”വിജയം തത്സമയം കണ്ട ശേഷം നടി വരലക്ഷ്മി ശരത്കുമാർ ആഹ്ലാദം ട്വിറ്ററിൽ കുറിച്ചു. ഐശ്വര്യ രജനികാന്തിനൊപ്പമാണ് വരലക്ഷ്മി എത്തിയത്. ഇവരെ കൂടാതെ ബോളിവുഡ് താരങ്ങളായ വിക്കി കൗശാലും സാറ അലി ഖാനും മത്സരം തത്സമയം കാണാൻ എത്തിയിരുന്നു.
Comments